അഞ്ചലില്‍‌ ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊന്നു. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. ഇടമുളയ്ക്കല്‍ സ്വദേശി സാംസണാണ് കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മരുമകന്‍ സജീറിനെ പോലീസ് അറസ്റ്റുചെയ്തു.

സാംസണും മകളുടെ ഭര്‍ത്താവായ സജീറും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരന്തരം വഴക്കായതിനാല്‍ നാട്ടുകാര്‍ ആരും പ്രശ്നത്തില്‍ ഇടപെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയിലും ഇവര്‍ തമ്മില്‍ വഴക്കും അടിപിടിയുമുണ്ടായി. ഒടുവില്‍ അടിപിടി കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കുത്തേറ്റ് ചോരയൊലിപ്പിച്ച്‌ റോഡില്‍ കിടന്ന സാംസണെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ, ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

5,000 രൂപയുടെ കടം ജീവനെടുത്തു ; അയൽവാസിയുടെ ക്രൂരതയിൽ യുവതിക്ക് ദാരുണാന്ത്യം

0
ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...

മതം മാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺ ഭീഷണിപ്പെടുത്തിയതായി പോലീസ്

0
അടൂർ: മതം മാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺ ഭീഷണിപ്പെടുത്തിയതായി പോലീസ്....