ദുബൈ: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് യു.എ.ഇയിലെത്തിയ എൻ ഐ എ സംഘം മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തു. അബൂദബിയിലായിരുന്നു ചോദ്യം ചെയ്യല്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സംഘം ബുധനാഴ്ച രാവിലെ ഇന്ത്യയിലേയ്ക്ക് മടങ്ങി.
കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ എൻ ഐ എ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഫൈസല്‍ ഫരീദിന്റെ വിലാസത്തില്‍ നിന്നാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേയ്ക്ക് പാഴ്സല്‍ അയച്ചത്. ഇതിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം. സ്വപ്ന സുരേഷും സരിത്തുമടക്കം ഇന്ത്യയിലുള്ള പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിഞ്ഞു.