രാജമല പെട്ടിമുടി : തിരച്ചിലില്‍ രണ്ട് മൃതദേഹം കൂടി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി നടത്തിയ തിരച്ചിലില്‍ രണ്ട് മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് രാവിലെ മുതല്‍ നടത്തിയ തിരച്ചിലില്‍ ആകെ മൂന്ന് മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതില്‍ രണ്ട് മൃതദേഹം തിരിച്ചറിഞ്ഞു. കണ്ണന്റെയും സീതാലക്ഷ്മിയുടെയും മകള്‍ നബിയ (12), ഭാരതിരാജയുടെ മകള്‍ ലക്ഷണശ്രീ (10) എന്നിവരാണ് മരിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മറ്റൊരു മൃതദേഹം ആണ്‍കുട്ടിയുടേതാണ്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 55 ആയി. ഇനി 15 പേരെയാണ് കണ്ടെത്താനുള്ളത്.

കന്നിയാറിന്റെ കരയില്‍നിന്നാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് ഏറെയും കുട്ടികളെയാണ്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പുഴയില്‍ കൂടുതല്‍ തിരച്ചില്‍ നടത്തുകയാണ് രക്ഷാപ്രവര്‍ത്തകര്‍. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാസംവിധാനങ്ങളോടെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ദുരന്തം നടന്ന് ആറുദിവസമായതുകൊണ്ട് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അധികവും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...