ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന കൃഷികൾ പൂർണ്ണമായും നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: കുരുമ്പൻമൂഴി കോസ്‌വേയ്ക്ക് സമീപം ചാത്തൻതറ ഇടത്തിക്കാവ് കരയിൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന കൃഷികൾ പൂർണ്ണമായും നശിപ്പിച്ചു. വനാതിർത്തി പങ്കിടുന്ന കരുമ്പൻമൂഴി മേഖലയിൽ നിന്നും കഴിഞ്ഞ ദിവസം വൈകീട്ടോടെ ഇടത്തിക്കാവിൽ ഇറങ്ങിയ കാട്ടാനയെ വെളുപ്പിനെയാണ് വനത്തിലേക്ക് കയറ്റിവിടാൻ കഴിഞ്ഞത്.

വനപാലകരും പ്രദേശവാസികളും ചേര്‍ന്ന് പടക്കം പൊട്ടിച്ചിട്ടും ആന വെച്ചൂച്ചിറ പഞ്ചായത്തിൽ ഉൾപ്പെടുന്ന കുരുമ്പൻമൂഴി ഭാഗത്തു നിലയുറപ്പിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് വെളുപ്പിനെ ആനയെ മറുകരയിൽ എത്തിച്ചത്. പുഴയോട് ചേർന്ന പ്രദേശങ്ങളിലെ കൃഷി വകകൾ എല്ലാം കാട്ടാന നശിപ്പിച്ചു. മേഖലയിൽ കാട്ടുപന്നിയുടെയും മറ്റു വന്യ മൃഗങ്ങളുടെയും ശല്യം ഏറി വരികയാണ്. മഴ കുറഞ്ഞതോടെ വനത്തിൽ വെള്ളം കിട്ടാതെ വരുന്നതോടെ ആനയുൾപ്പടെയുള്ള മൃഗങ്ങൾ കൂട്ടത്തോടെ ഇവിടെ എത്താറുണ്ട്.

പുഴകടന്നു ജനവാസ മേഖലയിലേക്ക് വന്യ മൃഗങ്ങൾ എത്താതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന കർഷകരുടെയും നാട്ടുകാരുടെയും ആവശ്യത്തിന് വലിയ പഴക്കമുണ്ട്. സന്ധ്യ മയങ്ങിയാൽ വീടുകളുടെ വെളിയിൽ ഇറങ്ങാൻ ഭയമാണെന്നാണ് കരുമ്പൻമൂഴിനിവാസികൾ ഇപ്പോള്‍ പറയുന്നത്. ആന പമ്പാനദി കടന്നെത്തുന്നത് പതിവായതോടെ കടുത്ത ആശങ്കയിലാണ് നാട്ടുകാര്‍.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...