ഡോ.എം. എസ്. സുനിലിന്റെ 265 – മത് സ്നേഹഭവനം പുതുവത്സരത്തിൽ കുഞ്ഞമ്മയ്ക്ക്

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട:  സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 265 – മത് സ്നേഹഭവനം റേച്ചൽ ജോർജിന്റെയും ആമി ജോർജിന്റെയും സഹായത്താൽ ഏനാത്ത് ചരുവിളയിൽ കുഞ്ഞമ്മയ്ക്ക് നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്.സുനിൽ നിർവഹിച്ചു. വർഷങ്ങളായി വീടില്ലാത്ത അവസ്ഥയിൽ യാതൊരു നിവൃത്തിയുമില്ലാതെ എങ്ങോട്ട് പോകണമെന്ന് അറിയാതിരുന്ന അവസ്ഥയിൽ സുമനസ്സുകളുടെ കാരുണ്യത്തിൽ ഏകയായി കഴിഞ്ഞിരുന്ന കുഞ്ഞമ്മ തന്റെ 5 സെന്റ് സ്ഥലത്ത് ഡോ. എം.എസ്. സുനിൽ നിർമ്മിച്ചു നൽകുന്ന വീട്  കാലശേഷം വീടോ സ്ഥലവും ഇല്ലാത്ത നിരാശ്രയരായ സ്ത്രീകൾക്ക് താൽക്കാലിക അഭയം ഒരുക്കുവാൻ നൽകാം എന്ന വ്യവസ്ഥയിൽ ടീച്ചറിന്റെ ചിക്കാഗോയിലെ സുഹൃത്തായ റീത്തയുടെ  മക്കളായ റേച്ചൽ ജോർജിന്റെയും ആമി ജോർജിന്റെയും ജോലി കിട്ടിയതിന്റെ ആദ്യ ശമ്പളം ഉപയോഗിച്ചാണ് ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകിയത്.

കുഞ്ഞമ്മയ്ക്കായി നിർമ്മിച്ച നൽകിയ വീട് ഇനിമുതൽ അഭയം എന്ന പേരിൽ അറിയപ്പെടും. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ,  ഇലക്ട്രിസിറ്റി ബോർഡ് അസിസ്റ്റന്റ് എൻജിനീയർ മധുസൂദനൻ. എം, അനിൽകുമാർ ആർ, സുന്ദരേശൻ എസ്, അജിത് കുമാർ, രാജൻ, ബോബൻ അലോഷ്യസ്, നജ്മ ബോബൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...