കോന്നി : പത്തനാപുരം കടയ്ക്കാമണ്‍ കോന്നി സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ തേക്ക് തടി ചില്ലറ വില്‍പ്പനയ്ക്ക് തയ്യാറായെന്ന് പുനലൂര്‍ തടി വില്‍പ്പന വിഭാഗം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് നിലവാരമുളള തേക്ക് തടികള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
പുനലൂര്‍ തടി വില്‍പ്പന ഡിവിഷന്റെ കീഴിലുളള പത്തനാപുരം (ഫോണ്‍ : 8547600766, 0475 2354730) കടയ്ക്കാമണ്‍ ഫോണ്‍ : 8547600762) കോന്നി (ഫോണ്‍ : 8547600530, 0468-2247927)എന്നീ സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ ഈ മാസം 29 മുതല്‍ ചില്ലറ വില്‍പ്പന നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വീട് പണിക്ക് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍, സ്‌കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പും സഹിതം 29 മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഡിപ്പോയില്‍ സമീപിച്ചാല്‍ അഞ്ച് ക്യുബിക് മീറ്റര്‍ വരെ തേക്ക് തടി നേരിട്ട് വാങ്ങാം.