ജില്ലാ ആസൂത്രണ സമിതി യോഗം 13ന്
ജില്ലാ ആസൂത്രണ സമിതി യോഗം 13 ന് ഉച്ചകഴിഞ്ഞ് 3.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പട്ടികജാതി വിഭാഗകാര്‍ക്ക് സൗജന്യപരിശീലനം
പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പാക്കുന്ന സൈബര്‍ശ്രീയില്‍ 20 നും 26 നും മധ്യേ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും വിവിധ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൈത്തണ്‍ പ്രോഗ്രാമിംഗ് -നാലു മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. ബി-ടെക് /എം.സി.എ/ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം. ഐ.ടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ ഡെവലപ്മെന്റ് ട്രെയിനിംഗ് -മൂന്നു മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവര്‍ക്കോ ബി.ഇ/ ബി-ടെക്/എം.സി.എ/ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്—സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം.
ഐ.ടി ബേയ്സ്ഡ് ബിസിനസ് മാനേജ്മെന്റ് -ആറു മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവര്‍ക്കോ ബി.ഇ/ ബി-ടെക്/എം.സി.എ/ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം. വിഷ്വല്‍ ഇഫക്ട്സ് ആന്‍ഡ് ആനിമേഷന്‍ ഇന്‍ ഫിലിം ആന്‍ഡ് വിഷ്വല്‍ മീഡിയ -ആറു മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ബി.എഫ്.എ പാസായവര്‍ക്കോ ബി-ടെക്/എം.സി.എ/ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം.
വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.cybersri.org എന്ന് വെബ് സൈറ്റില്‍ ലഭ്യമാണ്. വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ 2020 ജനുവരി 25 ന് മുമ്പായി സൈബര്‍ശ്രീ സെന്റര്‍, അംബേദ്ക്കര്‍ ഭവന്‍, മണ്ണന്തല പി.ഒ, തിരുവനന്തപുരം -695 015 എന്ന വിലാസത്തില്‍ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം [email protected] എന്ന വിലാസത്തില്‍ ഇ-മെയില്‍ അയയ്ക്കാം. ഫോണ്‍ : 0471 2933944, 9447401523.
ഗാര്‍ഹികാവശ്യങ്ങള്‍ക്ക് തേക്ക് തടി
പത്തനാപുരം കടയ്ക്കാമണ്‍ കോന്നി സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ തേക്ക് തടി ചില്ലറ വില്‍പ്പനയ്ക്ക് തയ്യാറായെന്ന് പുനലൂര്‍ തടി വില്‍പ്പന വിഭാഗം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് നിലവാരമുളള തേക്ക് തടികള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പുനലൂര്‍ തടി വില്‍പ്പന ഡിവിഷന്റെ കീഴിലുളള പത്തനാപുരം (ഫോണ്‍ : 8547600766, 0475 2354730) കടയ്ക്കാമണ്‍ ഫോണ്‍ : 8547600762) കോന്നി (ഫോണ്‍ : 8547600530, 0468-2247927)എന്നീ സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ ഈ മാസം 29 മുതല്‍ ചില്ലറ വില്‍പ്പന നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വീട് പണിക്ക് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍ സ്‌കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം 29 മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഡിപ്പോയില്‍ സമീപിച്ചാല്‍ അഞ്ച് ക്യുബിക് മീറ്റര്‍ വരെ തേക്ക് തടി നേരിട്ട് വാങ്ങാം.
ലൈഫ് മിഷന്‍ ; മല്ലപ്പള്ളി ബ്ലോക്ക് തല കുടുംബ സംഗമം 14 ന്
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം കേരളത്തില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് തല ഗുണഭോക്തൃ സംഗമം ജനുവരി 14 ന് രാവിലെ 9.30 മുതല്‍ മല്ലപ്പളളി സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്സ് വലിയപളളി ഓഡിറ്റോറിയത്തില്‍ നടക്കും. കുടുംബ സംഗമം സംഘടിപ്പിക്കുന്നതോടൊപ്പം തന്നെ ലൈഫ് ഗുണഭോക്താക്കളെ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ ക്ഷേമപദ്ധതികളിലും സേവനങ്ങളിലും ഉള്‍പ്പെടുത്തുന്നതിനായി വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തികൊണ്ട് ബ്ലോക്ക്തലത്തില്‍ അദാലത്തുകളും ഇതോടൊപ്പം സംഘടിപ്പിക്കും.
ഒറ്റത്തവണ പ്രമാണ പരിശോധന 14 മുതല്‍
കേരളത്തിലെ സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (ജനറല്‍ & സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പര്‍ : 225/17 & 226/17) തസ്തികകളിലേക്ക് 2019 ഡിസംബര്‍ 13 ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 14 മുതല്‍ 22 വരെയുളള തീയതികളില്‍ (18, 19 ഒഴികെ) കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മേഖലാ ഓഫീസില്‍ നടത്തും. വിശദാംശങ്ങള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് മേഖലാ പി.എസ് .സി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0495- 2371500.
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍; യോഗം നാളെ തിരുവല്ലയില്‍
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുന്നതിന് അസിസ്റ്റന്റ് ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ കൂടിയായ ഭക്ഷ്യപൊതു വിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ അധ്യക്ഷതയില്‍ നാളെ രാവിലെ 11ന് തിരുവല്ല റസ്റ്റ്ഹൗസില്‍ യോഗം ചേരും. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍, അസി.ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
തൊഴിലിടങ്ങളില്‍ ലൈംഗിക ചൂഷണം ; വര്‍ക്ക്‌ഷോപ് 30 മുതല്‍
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം എങ്ങനെ തടയാം എന്ന വിഷയത്തില്‍ നാഷണല്‍ അക്കാദമി ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തില്‍ വര്‍ക്ക്‌ഷോപ് സംഘടിപ്പിക്കും. ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്നു വരെ പോണ്ടിച്ചേരിയിലാണ് വര്‍ക്ക് ഷോപ്. ഈ വിഷയം സംബന്ധിച്ചുള്ള എല്ലാ പ്രസക്ത നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വിജയകരമായി നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരെ പ്രാപ്‌രാക്കുകയാണ് ഈ വര്‍ക്‌ഷോപ് കൊണ്ട് ലക്ഷ്യംവയ്ക്കുന്നത്. വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഇ മെയില്‍ വഴിയോ പോസ്റ്റ് വഴിയോ അപേക്ഷിക്കണം. അപേക്ഷന്റെ പേര്, ഔദ്യോഗിക പദവി, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങളും പങ്കെടുക്കുന്നതിനുള്ള ഫീസിന്റെ ചെക്ക്/ ഡിഡി എന്നിവ നാഷണല്‍ അക്കാദമി ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റിന്റെ വിലാസത്തില്‍ അയക്കണം.
ഫീസ് അടയ്ക്കാനുള്ള ബാങ്ക് വിവരങ്ങള്‍: കൊടാക് മഹിന്ദ്ര ബാങ്ക് , അക്കൗണ്ട് നമ്പര്‍- 8912179265, ഐ.എഫ്. എ സ്.സി കോഡ് – KKBK004620 ഫീസ് തുക : സിംഗിള്‍ ഓക്ള്‍സുപെന്‍സി- 40,000 രൂപയും 18% ജി.എസ്.ടി, ട്വിന്‍ ഷെറിങ് – 35,000 രൂപയും 18% ജി.എസ്.ടി. കൂടുതല്‍ വിവരങ്ങള്‍ www.nahrd.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9873057803, 9650745789.