Saturday, February 1, 2025 11:42 am

അവിഹിത ബന്ധത്തിന് തടസം നിന്ന അമ്മായിയമ്മയെ മരുമകള്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: അവിഹിത ബന്ധത്തിന് തടസം നിന്ന അമ്മായിയമ്മയെ മരുമകള്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്നു. രാജസ്ഥാനിലെ ജ്ജുണ്‍ജ്ജുനു ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.  മരുമകള്‍ അല്‍പ്പാന സുഹൃത്തായ ജയ്പൂര്‍ സ്വദേശി മനീഷുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നു. ഇതിന് തടസ്സം നിന്നതാണ് ഇവരുടെ കൊലപാതകത്തിന് കാരണമായത്. സുബോധ് ദേവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മരുമകള്‍ അല്‍പ്പാനയെയും കാമുകന്‍ കൃഷ്ണകുമാറിനെയും കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അല്‍പ്പാനയും അമ്മായിയമ്മയും ഒരുമിച്ചാണ് താമസം. അല്‍പ്പാനയുടെ ഭാര്‍ത്താവ് സച്ചിനും ഭര്‍ത്താവിന്റെ സഹോദരനും പട്ടാളത്തിലാണ്. സുബോധ് ദേവിയുടെ ഭര്‍ത്താവും സൈന്യത്തിലായതിനാല്‍ നാട്ടിലുണ്ടായിരുന്നില്ല. ഇത് ഇവരുടെ ബന്ധം തുടരാന്‍ സഹായകമായി. 2018 ഡിസംബര്‍ 12നായിരുന്നു സച്ചിനും അല്‍പ്പാനയും തമ്മിലുള്ള വിവാഹം. സുഹൃത്ത് മനീഷുമായി അല്‍പ്പാന വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നത് അമ്മായിയമ്മ മനസിലാക്കി. അവര്‍ തമ്മില്‍ നിരന്തരം ഫോണ്‍ വിളിക്കുന്നതും മറ്റും ചൂണ്ടിക്കാണിച്ച്‌ അല്‍പ്പാനയെ അമ്മായിയമ്മ കുത്തുവാക്കുകള്‍ പറയുന്നതും പതിവായി. തങ്ങളുടെ പ്രണയത്തിന് അമ്മായിയമ്മ തടസമാകുന്നതിനാല്‍ ഇരുവരും ചേര്‍ന്ന് ഇവരെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കി.

2019 ജൂണ്‍ രണ്ടിനായിരുന്നു സുബോധ് ദേവി പാമ്പുകടിയേറ്റ് മരിച്ചത്. മരണത്തില്‍ സംശയം തോന്നിയ കുടുംബാംഗങ്ങള്‍ അല്‍പ്പാനയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി. ആവശ്യമായ തെളിവുകളും കൈമാറി. കൂടാതെ അല്‍പ്പാനയുടെയും മനീഷിന്റെയും ഫോണ്‍ നമ്പറുകളും നല്‍കി. സുബോധ് ദേവി കൊല്ലപ്പെട്ട ദിവസം ഇരുവരും തമ്മില്‍ 124 തവണ ഫോണില്‍ വിളിച്ചതായും നിരന്തരം സന്ദേശങ്ങള്‍ കൈമാറിയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് അല്‍പ്പാനയെയും കാമുകനെയും ജനുവരി നാലിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് യുവാവിനെ വെട്ടിക്കൊലപെടുത്താൻ ശ്രമം

0
പാലക്കാട്: ജില്ലയിലെ നെന്മാറ കയറാടിയില്‍ യുവാവിനെ വെട്ടിക്കൊലപെടുത്താൻ ശ്രമം. കയറാടി വീഴ്‌ലി...

റിയാദിൽ ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു

0
റിയാദ് : ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം 18 ദിവസത്തിന്...

ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ : നിർമല സീതാരാമൻ

0
ഡൽഹി: ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മേക്ക്...

ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മ ശ്രീതുവിന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തില്‍ പോലീസ്

0
ബാലരാമപുരം : ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മ ശ്രീതുവിന് നേരിട്ട്...