കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ കനാലുകളില്‍ കാടുകയറി നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ കനാലുകളില്‍ കാടുകയറി നീരൊഴുക്ക് തടസ്സപ്പെടുന്നു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് കാട് മൂടിയിരിക്കുന്നത്. ഇതോടെ കനാലിനെ ആശ്രയിച്ചു കഴിയുന്ന കര്‍ഷകരും സാധാരണക്കാരുമായ ജനങ്ങള്‍ ദുരിതത്തിലായി. പതിറ്റാണ്ടുകളായി കല്ലട ജലസേചന പദ്ധതിയിലെ ജലവിതരണമാണ് ജില്ലയിലെ പല പ്രദേശങ്ങളെയും വരള്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ കര്‍ഷകര്‍ക്കും കനാല്‍ ജലം ലഭിക്കുന്നത് വലിയ ആശ്വാസമാണ്. എന്നാല്‍ ജലസേചനവകുപ്പ് കാര്യമായ ശ്രദ്ധ ചെലുത്താത്തത് മൂലം കല്ലട പദ്ധതി ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടല്‍ മേഖലയില്‍ കനാല്‍ ജലത്തെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളാണ് ഉള്ളത്.

പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന നെല്ലിമുരുപ്പ് മുതല്‍ കൊല്ലാനികോട് വരെയുള്ള ഭാഗം നിലവില്‍ കാട് മൂടി കിടക്കുകയാണ്. കനാലിന് ഉള്ളില്‍ പത്തടിയോളം ഉയരത്തിലാണ് കാടുകള്‍ വളര്‍ന്നുനില്‍ക്കുന്നത്. ഇത്  ഇഴജന്തുക്കളുടെ ശല്യവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കനാല്‍ നവീകരണത്തിനായി ഫണ്ട് അനുവദിക്കുകയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ കരാര്‍ നടപടികള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ നവീകരണ ജോലികള്‍ ആരംഭിക്കുവാന്‍ കഴിയു. കൂടല്‍ നെല്ലിമുരുപ്പിന് താഴെയുള്ള വലിയ അക്വഡെക്ടിന്റെ തൂണുകള്‍ കാലപ്പഴക്കത്താല്‍ കമ്പികള്‍ തുരുമ്പിച്ച് കോണ്ക്രീറ്റ് പാളികള്‍ ഇളകി മാറി കിടക്കുകയാണ്. ഏത് സമയവും നിലം പൊത്താറായ നിലയിലാണ് ഈ തൂണുകള്‍.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു കാടുകള്‍ തെളിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇത്തവണ അതും നടന്നിട്ടില്ല. തെന്മല ഡാമില്‍ നിന്നുമാണ് കനാല്‍ വഴി വെള്ളം വരുന്നത്. വലതുകര കനാല്‍ ജലമാണ് പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നത്. തെന്മല ഡാമില്‍ നിന്ന് നാല് കിലോമീറ്റര്‍ താഴെ ഒറ്റക്കല്ലില്‍ നിന്നുമാണ് വലതുകര കനാല്‍ ആരംഭിക്കുന്നത്. ഇത് 69 കിലോമീറ്റര്‍ ദൂരം കൊല്ലം പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലയില്‍ എത്തിച്ചേരുന്നു. കലഞ്ഞൂര്‍, പ്രമാടം, വള്ളിക്കോട്, പന്തളം, തെക്കേക്കര, ഏഴംകുളം, കടമ്പനാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ കെ ഐ പി യുടെ കനാല്‍ വെള്ളത്തെയാണ് ആശ്രയിക്കുന്നത്‌. കനാലില്‍ വെള്ളം എത്താതെ വന്നതോടെ വിളഞ്ഞ വാഴക്കുലയും നെല്ലുമൊക്കെ നാശത്തിന്റെ വക്കിലാണെന്നും കര്‍ഷകര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...