വ്യാജരേഖ ചമക്കൽ: മോൻസൻ മാവുങ്കലിനെതിരെ ഒരു കേസ് കൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംഞ്ച്രാഞ്ച്. ഇറിഡിയം കൈവശംവെക്കാൻ അനുമതിയുണ്ടെന്ന തരത്തിൽ ഡിആർഡിഒയുടെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയതിനാണ് കേസ്. ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോന്‍സന്‍ നിർമ്മിച്ചതായും ക്രൈംഞ്ച്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ കൂടുതൽ വിശദാംശങ്ങൾ തേടി ഡി.ആർ.ഡി.ഒ ക്ക് പ്രത്യേക അന്വേഷണ സംഘം കത്തയച്ചു. മോൺസണിനെതിരെ പുരാവസ്തു തട്ടിപ്പ് അടക്കം ഏഴ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒന്നര ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശി നല്‍കിയ പരാതിയിൽ ശനിയാഴ്ച മോൻസണിനെതിരെ കേസെടുത്തിരുന്നു. 2018 ജനുവരിയില്‍ തുറവൂരിലെ ഒരു കച്ചവടക്കാരൻ വഴി കൈമാറിയ പണം ഒരു വര്‍ഷം കഴിഞ്ഞിട്ടും തിരികെ തന്നില്ലെന്നാണ് പരാതി.

ടിവി സം​സ്‌​കാ​ര ചാ​ന​ല്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ശ്ര​മി​ച്ച​തുമാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ ഒ​ന്നാം​പ്ര​തി ഹ​രി​പ്ര​സാ​ദി​ന് മോ​ന്‍സ​ൺ അ​യ​ച്ച ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം കഴിഞ്ഞ ദിവസം ക​ണ്ടെ​ടു​ത്തിരുന്നു. ചാ​ന​ല്‍ വാ​ങ്ങാനാ​യി പ​ത്ത് ല​ക്ഷം രൂ​പ സ്ഥാ​പ​ക എം.​ഡി ഹ​രി​പ്ര​സാ​ദി​ന് കൈ​മാ​റി​യ​തിന്റെ ബാ​ങ്ക് രേ​ഖ​ക​ള്‍ ക്രൈം ​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ​ഉട​മ​ക​ള​റി​യാ​തെ ചാ​ന​ല്‍ ഷെ​യ​റു​ക​ളി​ൽ​ നി​ന്നാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ ത​ട്ടി​യെ​ന്നാ​ണ് കേ​സ്. സി​ഗ്​​നേ​ച്ച​ര്‍ മീ​ഡി​യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി എംഡി ബാ​ബു മാ​ധ​വാ​ണ് പ​രാ​തി​ക്കാ​ര​ന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...