തിരുവനന്തപുരം : വ്യാജ രേഖ ചമച്ച കേസില്‍ കെ വിദ്യയെ സംരക്ഷിക്കുന്നില്ലെന്ന് മന്ത്രി എം ബി രാജേഷ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഉള്‍പ്പെട്ട മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലെ ഗൂഢാലോചന കേസില്‍ മാധ്യമപ്രവര്‍ത്തകയെ പ്രതി ചേര്‍ത്തതില്‍ പ്രതികരിക്കാനില്ലെന്നും എം ബി രാജേഷ് പറഞ്ഞു. ആര്‍ഷോയുടെ പരാതിയില്‍ കേസെടുത്ത പോലീസ് നടപടിയെ ന്യായീകരിച്ച് എം വി ഗോവിന്ദനൊപ്പം മന്ത്രി സജി ചെറിയാനും രംഗത്തെത്തി.
നടപടി മാധ്യമങ്ങള്‍ക്കെതിരെയല്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. നടപടി എടുത്തത് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ്. സര്‍ക്കാരിനെ ഇകഴ്ത്തുന്ന സമീപനമാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. പി എം ആര്‍ഷോയ്‌ക്കെതിരെ ഗൂഢാലോചന ഉണ്ടായെന്ന് തെളിയുകയാണെന്നും മന്ത്രി പറഞ്ഞു.
മാധ്യമത്തിന്റെ പേര് പറഞ്ഞ് ആര്‍ക്കും നടപടി നേരിടുന്നതില്‍ നിന്നൊഴിയാന്‍ കഴിയില്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയില്‍ പങ്കാളിയായ എല്ലാവരെയും പുറത്തുകൊണ്ടുവരണം. നടപടിയെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയായി താരതമ്യം ചെയ്യേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































