അഞ്ചുകുഴി കുടപ്പനക്കുളം റോഡ് സഞ്ചാര യോഗ്യമാക്കണം ; ആവിശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അഞ്ചുകുഴി കുടപ്പനക്കുളം റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. വനം വകുപ്പിന്റെ കീഴിലുള്ള 2.5 കിലോമീർ റോഡാണ്‌ വർഷങ്ങളായി അറ്റകുറ്റപണികൾ ഇല്ലാതെ കിടക്കുന്നത്. വർഷങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാതെ കിടക്കുന്ന ഈ റോഡ് റാന്നി, കോന്നി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തണ്ണിത്തോട്, മണിയാർ റോഡിന്റെ ഭാഗമാണ്.

തണ്ണിത്തോട് പഞ്ചായത്തിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ജനങ്ങൾ ഉപയോഗിച്ചിരുന്ന ആദ്യകാല റോഡായിരുന്നു ഇത്. എന്നാൽ പിന്നീട് കോന്നി തണ്ണിത്തോട് റോഡ് വികസിച്ചതോടെ ഈ റോഡിന്റെ പ്രാധാന്യം കുറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്നും മണിയാർ കുടപ്പനക്കുളം വഴി തണ്ണിത്തോട് മേടപ്പാറയിലേക്ക് ബസ്സ് സർവീസ് ഉണ്ടായിരുന്നു. റോഡ് തകർച്ചയെ തുടർന്നാണ് സർവീസ് നിർത്തലാക്കിയത്.

തണ്ണിത്തോട് പഞ്ചായത്തിലെ അഞ്ചുകുഴി മുതൽ സഞ്ചാര യോഗ്യമാണ്. ഇതിനിടയിലുള്ള ഭാഗം തകർച്ചയിലായത് മൂലം കട്ടച്ചിറ, കുടപ്പനകുളം വനമേഖല പ്രദേശങ്ങളിലെ നാനൂറിൽ ഏറെ കുടുംബങ്ങളാണ് യാത്ര സൗകര്യം ഇല്ലാതെ ഒറ്റപ്പെടുന്നത്. മാത്രമല്ല കോന്നി മണ്ഡലത്തിലെ കട്ടച്ചിറ ചിറ്റാർ വില്ലേജിലും കുടപ്പനകുളം തണ്ണിത്തോട് വില്ലേജിലുമാണ് ഉൾപ്പെടുന്നത്. കുടപ്പനകുളം നിവാസികൾക്ക് തണ്ണിത്തോട് വില്ലേജ് ഓഫീസിൽ എത്തണമെങ്കിൽ കട്ടച്ചിറ വഴി ചിറ്റാർ – തണ്ണിത്തോട് റോഡിലെ നീലിപ്പിലാവിൽ എത്തി ചുറ്റി കറങ്ങി പോകേണ്ടി വരും. നിരവധി കുടുംബങ്ങൾക്ക് പ്രയോജനപെടുന്ന റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല ; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

0
തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ...