2024ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കും ; ബ്രിജ്ഭൂഷൺ സിങ്

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ്: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ബ്രിജ് ഭൂഷണ്‍ സിങ്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച ‘മഹാസമ്പര്‍ക്ക അഭിയാന്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബ്രിജ്ഭൂഷണ്‍ സിങ്. ലൈംഗിക പീഡന പരാതിയില്‍ വലിയ വിമര്‍ശനങ്ങള്‍ നടക്കുന്നതിനിടെയാണ് ബ്രിജ് ഭൂഷന്റെ പരാമര്‍ശം.

കേന്ദ്രത്തില്‍ അടുത്തതവണ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബ്രിജ്ഭൂഷണ്‍ പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ എല്ലാ സീറ്റുകളിലും ബി,.ജെ.പി ജയിക്കും. കൈസര്‍ഗഞ്ച് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് തന്നെ വീണ്ടും മത്സരിക്കുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ബ്രിജ് ഭൂഷണ്‍ സിംഗിന്റെ പേരില്‍ നല്‍കിയ ലൈംഗികാതിക്രമ പരാതികളില്‍ ഈ മാസം 15നകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുമെന്ന് ഗുസ്തിതാരങ്ങളുമായുള്ള ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ

0
തിരുവനന്തപുരം: ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഓണക്കനി',...

ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക്...

ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്‍റിനെ ക്ഷണിച്ച് മോദി

0
ബിഷ്കെക്ക്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും...

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

0
ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ്...