വ്യാജരേഖ കേസ് ; വിദ്യക്ക് ജാമ്യം നൽകരുതെന്ന് പോലീസ് കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് ; കരിന്തളം ഗവൺമെന്റ് കോളജ് വ്യാജരേഖ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ വിദ്യക്ക് ജാമ്യം നൽകരുത് പോലീസ്. പോലീസ് വീണ്ടും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടക്കുന്നു. കേസ് വീണ്ടും കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പോലീസ് നടപടി. വിദ്യയുടെ കേസ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ കോടതി വിശദമായ വാദം കേൾക്കും. പോലീസ് സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

കേസിൽ വിദ്യക്ക് കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കരിന്തളം ഗവ. കോളജിൽ നിയമനം ലഭിക്കാൻ ആസൂത്രിതമായി വ്യാജ രേഖ ചമച്ചുവെന്ന വിദ്യയുടെ മൊഴി അടിസ്ഥാനമാക്കിയായിരിക്കും പ്രോസിക്യൂഷന്റെ വാദം. അതേസമയം വ്യാജ രേഖ നിർമിക്കാൻ വിദ്യക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നത് പോലീസിന്റെ അന്വേഷണ പരിധിയിലില്ല. മൊബൈൽ ഫോണിൽ സ്വന്തമായി വ്യാജ രേഖ നിർമിച്ചുവെന്ന വിദ്യയുടെ മൊഴി വിശ്വാസത്തിലെടുത്താണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെന്നൈയെ ലോകോത്തര ഒളിമ്പിക് നഗരമാക്കും ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ : ചെന്നൈയെ ലോകോത്തര കായിക നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ...

ലെനോവോയിലെ ചെറിയൊരു പിഴവ് ; ഡ്രോപ്പ്ബോക്സിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഡാറ്റ ചോർത്തി

0
ഇന്റർനെറ്റ് വഴി ഫയലുകൾ സൂക്ഷിക്കാനും പങ്കിടാനും സഹായിക്കുന്ന ഒരു ജനപ്രിയ ക്ലൗഡ്...

തിരുവനന്തപുരം സ്വദേശിയായ യുവതി അങ്കമാലി കറുകുറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

0
കൊച്ചി: തിരുവനന്തപുരം സ്വദേശിയായ യുവതി അങ്കമാലി കറുകുറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ...

ശബരിമല സ്വർണക്കൊള്ള : സെപ്റ്റംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയിൽ

0
കൊച്ചി: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ഈ മാസം 25നകം...