Saturday, April 27, 2024 10:05 am

നവോത്ഥാന നായകരുടെ ആശയങ്ങൾ മറക്കുന്നത് നാടിന് ആപത്ത് ; മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : സ്ത്രീധനമുൾപ്പെടെയുള്ള അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ എഴുത്തുകാരും പൊതുപ്രവർത്തകരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വെണ്മണി പുന്തല ഗ്രാമദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സി.പി അനിൽകുമാർ രചിച്ച അബ്സല്യൂട്ട് മാജിക്ക് എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

നവോത്ഥാന നായകരുടെ ആശയങ്ങൾ മറക്കുന്നത് നാടിന് ആപത്താണെന്നും മന്ത്രി പറഞ്ഞു. ഗ്രന്ഥശാലാ പ്രസിഡന്റ് വി.കെ ബിനുകുമാർ അദ്ധ്യക്ഷനായി. ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്‍റ് ജെബിൻ പി വർഗീസ് പുസ്തകം ഏറ്റുവാങ്ങി. ആർ.അജിത പുസ്തകം പരിചയപ്പെടുത്തി.

വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ, ജില്ലാ പബായത്ത് അംഗം മഞ്ജുളാ ദേവി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.ഷാജ് ലാൽ, വിമുക്ത ഭടഭവൻ പ്രസിഡന്റ് സദാശിവർ പിളള, ബി.ബാബു, മനു എം മുരളി, ടി.സുഷമ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി അഡ്വ.കെ.ജി വിനോദ് സ്വാഗതവും എം.ഐ ബദറുദ്ദീൻ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി പഞ്ചായത്തിനെതിരെ സമരം ചെയ്യാനൊരുങ്ങി വ്യാപാരികള്‍

0
കോന്നി : കോന്നി പഞ്ചായത്തിനെതിരെ സമരം ചെയ്യാനൊരുങ്ങി വ്യാപാരികള്‍. കോന്നി പഞ്ചായത്ത്‌...

പെന്‍ഷനാകാന്‍ ഒരു ദിവസം ബാക്കി ; കെഎസ്ഇബി ജീവനക്കാരന്‍ സെക്ഷന്‍ ഓഫിസില്‍ തൂങ്ങിമരിച്ചു

0
പത്തനാപുരം : കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം...

മത വിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു ബിജെപി നേതാവിന് എതിരെ കൂടി കേസ്

0
ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ മത വിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു ബിജെപി...

പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ ഒരുക്കിയില്ല ; ഭിന്നശേഷിക്കാരന്‍ വോട്ട് ചെയ്യാതെ മടങ്ങി

0
ഇടുക്കി : വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ...