നന്ദി ഡിയർ കേരളം ; സന്തോഷത്തോടെ ആശുപത്രി വിട്ട് കൊവിഡ് രോഗമുക്തരായ വിദേശികൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മികച്ച പരിചരണം നൽകിയതിന് കേരളത്തോട് നന്ദി പറഞ്ഞ് കൊവിഡ് 19 രോഗവിമുക്തരായ ബ്രിട്ടീഷ് സ്വദേശികൾ. ലോക്ക്ഡൗൺ നീങ്ങി എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് എറണാകുളത്ത് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സംഘം. സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗം ബാധിച്ചതായി കണ്ടെത്തി നൂറ് ദിവസം പിന്നിടുമ്പോൾ കേരളത്തിന്റെ ആരോഗ്യ സംവിധാനം മുഴുവൻ ജാഗ്രതയിലാണ്.  ഈ സാഹചര്യത്തിലാണ് കൊച്ചു കേരളത്തിന്റെ ആരോഗ്യ രംഗത്തിന്‍റെ മറ്റൊരു നേട്ടമായി എട്ട് വിദേശപൗരന്മാര്‍  ആശുപത്രി വിടുന്നത്.

”തികച്ചും അഭിനന്ദനാർഹം, സന്തോഷം നന്ദി. ഇവിടത്തെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണത്തിന്, ഇവിടത്തെ മികച്ച ആരോഗ്യ രംഗത്തിന്, സൗകര്യങ്ങൾക്ക്..”, കൊവിഡ് 19 ഭേദമായി ആശുപത്രി വിടുമ്പോൾ ബ്രിട്ടീഷ് സ്വദേശിയായ ജെയ്ൻ ജാക്സണ് നമ്മുടെ നാട്ടിലെ ഡോക്ടർമാരെക്കുറിച്ചും  നഴ്സുമാരെക്കുറിച്ചും പറയാനുള്ളത് ഇതാണ്. സ്വദേശത്ത് നിന്ന് മൈലുകൾ അകലെ തീർത്തും പരിചിതമല്ലാത്ത നാട്ടിൽ തങ്ങൾക്ക് ലഭിച്ചത് മികച്ച പരിചരണമാണെന്ന് ജെയ്നും മറ്റ് സംഘാംഗങ്ങളും പറയുന്നു.

”ഞങ്ങൾക്ക് ലഭിച്ച പരിചരണം മികച്ചതായിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, ഇത്ര മികച്ച ചികിത്സ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതല്ല. തികച്ചും സന്തോഷം”, എന്ന് സ്റ്റീവൻ ഹാൻകോക്ക് പറയുന്നു.

തളർന്ന് പോയ സന്ദർഭങ്ങളിൽ ആരോഗ്യപ്രവർത്തകർ ആത്മവിശ്വാസം പകർന്നുവെന്നും ഇവർ ഓർത്തെടുക്കുന്നു. ”നമുക്ക് വിഷമം വരുമ്പോൾ ആകെ തളർന്ന് പോയപ്പോഴൊക്കെ ഇവരുണ്ടായിരുന്നു കൂടെ. സഹായത്തിനും പരിചരണത്തിനും” എന്ന് ആനി വിൽസൺ.

83-കാരനും 66-കാരിയുമുൾപ്പടെ മൂന്നാറിൽ സന്ദർശനത്തിനെത്തിയ 19 അംഗ സംഘത്തിലെ ഏഴ് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇതിൽ ആറ് പേർ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരായിരുന്നു. ആശുപത്രി വിട്ട് മുൻകരുതലിന്റെ ഭാഗമായി ക്വാറന്റൈനിൽ കഴിയുന്ന ഇവർ പറയും കൊവിഡിനെ എങ്ങനെ തോൽപ്പിക്കണമെന്ന്. ”വീട്ടിലിരിക്കൂ, സുരക്ഷിതരാകൂ, സാമൂഹിക അകലം പാലിക്കൂ, നന്ദി, സന്തോഷം, ബൈ…”

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...