Monday, December 30, 2024 7:18 am

കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റി രൂപീകരണ പരിശീലനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന കോൺഗ്രസിൽ  നവശൈലി ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായി കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട ജില്ലയിലും പുതുമയാർന്ന പ്രവർത്തനശൈലിക്ക് തുടക്കം കുറിച്ചു. ബൂത്ത് കമ്മറ്റികൾക്ക് താഴെ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ച് സംഘടന പ്രവർത്തനം മുന്നോട്ട്  കൊണ്ടുപോവുക എന്നുള്ളതാണ് കെ.പി.സി.സി വിഭാവനം ചെയ്യുന്നത്. ഇതിന്‍റെ  പ്രാരംഭഘട്ടം എന്നുള്ള നിലയിൽ ജില്ലയിൽനിന്നുള്ള മൂന്ന് പ്രമുഖ നേതാക്കന്മാർക്ക് കെ.പി.സി.സി രണ്ട് ദിവസത്തെ പരിശീലനം നൽകി.

ഡി.സി.സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ പൂർണ്ണ നേതൃത്വത്തിലാണ് കോൺഗ്രസ്സ്  യൂണിറ്റ് കമ്മറ്റികൾ രൂപീകരിക്കുന്നത്. സംസ്ഥാന ശിൽപ്പശാലയിൽ ജില്ലയിൽ നിന്നും പങ്കെടുത്ത  ഡി.സി.സി വൈസ് പ്രസിഡൻ്റുമാരായ അഡ്വ.എ സുരേഷ് കുമാർ, അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ്, ജില്ല ഏക്സിക്യുട്ടിവ് അംഗം സലിം പി ചാക്കോ എന്നിവരാണ് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ജില്ലയിൽ നിന്നും  കോന്നി നിയോജകമണ്ഡലത്തിലെ മൈലപ്രായാണ്  “ട്രൈ ഔട്ട് ” പഞ്ചായത്തായി ഒന്നാം ഘട്ടം തിരഞ്ഞെടുത്തിരിക്കുന്നത്.  കോന്നി നിയോജകമണ്ഡലം നേതൃത്വ പരീശിലനവും, മൈലപ്രാ മണ്ഡലം നേതൃത്വ പരിശീലനവും പൂർത്തിയാക്കി. മൈലപ്രാ പഞ്ചായത്ത് ശിൽപ്പശാല സെപ്റ്റംബർ പന്ത്രണ്ടിന് നടക്കും.  വിടുകളുമായി കോൺഗ്രസ്സ് പ്രവർത്തകർക്ക് ഉള്ള ബന്ധം  സജീവമാക്കുകയാണ് ഈ പ്രവർത്തനത്തിലുടെ ലക്ഷ്യമിടുന്നത്. ഡി.സി.സി പ്രസിഡൻ്റുമാർക്ക് കൂടി കെ.പി.സി.സി പരിശീലനം പൂർത്തിയാകുന്നതോടെ  പ്രവർത്തന രൂപരേഖയ്ക്ക് അന്തിമരൂപം ആകും.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടാന ആക്രമണം ; വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ തുടങ്ങി

0
ഇടുക്കി : കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ്,...

കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കബറടക്കം ഇന്ന്

0
മുള്ളരിങ്ങാട് : മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കബറടക്കം...

ഉമ തോമസിൻ്റെ അപകടം ; സംഭവത്തിൽ പോലീസ് കേസെടുത്തു

0
കൊച്ചി : ഉമ തോമസ് എംഎൽഎയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ...

സ്പാഡെക്സ് വിക്ഷേപണം ഇന്ന് രാത്രി

0
തിരുവനന്തപുരം : ബഹിരാകാശത്ത് വച്ച് കൂടിച്ചേർന്ന് ഉപഗ്രഹങ്ങൾ ഒന്നാകുന്ന ഐഎസ്ആർഒയുടെ സ്പാഡെക്സ്...