ചന്ദ്രിക വിവാദത്തില്‍ ജലീല്‍ നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ കെ.ടി.ജലീൽ എംഎൽഎ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. തെളിവുകൾ കൈമാറാനായി നാളെ വൈകീട്ട് നാല് മണിയോടെ കൂടിയാകും ഇ.ഡിക്ക് മുമ്പാകെ ജലീൽ എത്തുക.

ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഈ മാസം രണ്ടിന് കെ.ടി.ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി കൊടുത്തിരുന്നു. ഇ.ഡി.കൂടുതൽ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീൽ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാളെ തെളിവുകൾ നൽകാനായി ജലീൽ ഇ.ഡിക്ക് മുന്നിലെത്തുന്നത്.

ചന്ദ്രിക അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന പരാതിയിലാണ് ജലീൽ തെളിവുകൾ നൽകുക. ഇതിനിടെ എ.ആർ.നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ജലീൽ ഇ.ഡിയെ സമീപിച്ചതിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളി പറഞ്ഞിരുന്നു. വിഷയത്തിൽ സഹകരണ വകുപ്പും സിപിഎമ്മും ജലീലിനെ കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...