റോഡിൽ കിടന്ന പെരുമ്പാമ്പിനെ മാറ്റാൻ ശ്രമിക്കവേ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് കടിയേറ്റു ; ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

വെള്ളനാട്: റോഡിൽ കിടന്ന പെരുമ്പാമ്പിനെ വാഹനങ്ങൾ കയറാതെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് പാമ്പിന്റെ കടിയേറ്റു. മുൻ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഹരി സുധനെയാണ് പെരുമ്പാമ്പ് കടിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. റോഡിന് നടുവിൽ കിടക്കുകയായിരുന്നു പെരുമ്പാമ്പ്. വാഹനങ്ങൾ കയറി അപകടം സംഭവിക്കുന്നത് തടയാനാണ് ഹരി സുധൻ ശ്രമിച്ചത്. ഇതിനായി പാമ്പിനെ റോഡിന്റെ വശത്തേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ പെരുമ്പാമ്പ് ഹരി സുധൻ്റെ വലതു കൈയിൽ കടിക്കുകയായിരുന്നു. പരിക്കേറ്റ ഹരി സുധനെ ഉടൻ തന്നെ ആര്യനാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ആർ.ആർ.ടി അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് സുരക്ഷിതമായി വനംവകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് : 23 അപേക്ഷകള്‍ തീര്‍പ്പാക്കി

0
പത്തനംതിട്ട : ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന നാഷണല്‍ ട്രസ്റ്റ്...

ഇലന്തൂരില്‍ പട്ടികജാതി പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

0
പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം...

പുതിയ വ്യാപാര ഭവന്‍ നിര്‍മ്മാണത്തിന് സ്ഥലം വാങ്ങും : 85,51,069 രൂപയുടെ ബഡ്ജറ്റിന് വ്യാപാരി...

0
പത്തനംതിട്ട : പുതിയ വ്യാപാര ഭവന്‍ നിര്‍മ്മാണത്തിന് സ്ഥലം വാങ്ങുന്നത് ഉള്‍പ്പെടെയുള്ള...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...