കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും ; സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് കാലത്ത് നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിക്കുന്നതിന് പഠനം നടത്താൻ കെ.എസ്.ആർ.ടി.സി.ക്ക് നിർദേശം നൽകിയതായി മന്ത്രി സി.പി. ജോൺ നിയമസഭയെ അറിയിച്ചു. പ്രിയദർശിനി സ്ത്രീസൗജന്യയാത്ര ചില മേഖലകളിൽ സ്വകാര്യബസുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സ്വകാര്യബസുകളുടെ വരുമാനത്തിൽ ദിവസം 1500 മുതൽ 2000 രൂപവരെ കുറവുണ്ടായിട്ടുണ്ട്. സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധി സർക്കാർ ഗൗരവകരമായിട്ടാണ് കാണുന്നത്. ഇതിൽ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. പ്ലസ്ടു വിദ്യാർഥികളുടെ കരിക്കുലത്തിൽ പ്രീ ലൈസൻസ് പരിശീലനം ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. പ്ലസ്ടു കഴിയുമ്പോൾ 18 വയസ്സ് പൂർത്തിയാകുന്ന വിദ്യാർത്ഥികൾക്ക് വേനലവധിക്കാലത്ത് വാഹനം ഓടിച്ച് പഠിച്ച് ലൈസൻസ് നേടാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. വാഹൻ സാരഥി സോഫ്റ്റ്‌വേറിന്റെ സാങ്കേതികത്തകരാർ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. സജി ചെറിയാൻ, സേവ്യർ ചിറ്റിലപ്പിള്ളി, ടി.എം. ശശി, പി.പി. സുമോദ്, അൻവർസാദത്ത്‌, ജ്യോതികുമാർ ചാമക്കാല, വി. മുരളീധരൻ എന്നിവർക്കാണ് മന്ത്രി മറുപടി നൽകിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ്: തഹസിൽദാർക്ക് സഹായം നൽകിയ മുൻ ഡെപ്യൂട്ടി കളക്ടർ അറസ്റ്റിൽ

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...