മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള അന്തരിച്ചു. 79 വയസ്സായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യമെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എസ് വൈ ഖുറേഷി അറിയിച്ചു. അദ്ദേഹം ഇന്ന് രാവിലെ അപ്പോളോ ആശുപത്രിയില്‍ വച്ച് മരിച്ചു. ചൗളയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’ ഖുറേഷി എക്‌സില്‍ കുറിച്ചു. പത്തുദിവസം മുന്‍പ് അദ്ദേഹത്തെ തലച്ചോറിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് താന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഏറെ സന്തോഷവാനായിരുന്നെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ പതിനാറാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു നവീന്‍ ചൗള. ബിബി ടണ്ടന്റെ പിന്‍ഗാമിയായി എത്തിയ ചൗള 2009 മുതല്‍ 2010വരെയായിരുന്നു ഇന്ത്യന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

0
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ...