Saturday, April 27, 2024 6:20 am

ബിജെപിക്കും ജെഡിഎസിനുമെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ

For full experience, Download our mobile application:
Get it on Google Play

കർണാടക : ബിജെപിക്കും ജെഡിഎസിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഇരുപാർട്ടികൾക്ക് ആശയങ്ങളും യുക്തിയും ഇല്ലെന്ന് സിദ്ധരാമയ്യ വിമർശിച്ചു. അധികാരത്തിനായി ജനതാദൾ അല്ലെങ്കിൽ മറ്റേതെങ്കിലും പാർട്ടി ബിജെപിക്കൊപ്പം പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമാക്കാമെന്ന് വാഗ്ദാനം നൽകിയാലും ഞാൻ ബിജെപിയുടെയും ആർഎസ്എസിന്‍റെയും കൂടെ പോകില്ല. സിദ്ധരാമയ്യ പറഞ്ഞു.

ഞാൻ ഹിന്ദു വിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചു. എന്നെ സിദ്ധരാമുല്ലാ ഖാൻ എന്ന് വിളിച്ചു. എന്നാൽ ഗാന്ധിജി ഒരു യഥാർത്ഥ ഹിന്ദുവായിരുന്നു. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയെ ആരാധിക്കുന്ന ഹിന്ദുക്കളാണ് അവർ. തിങ്കളാഴ്ച കർണാടകയിലെ രാമനഗര ജില്ലയിലെ മഗഡിയിൽ നടന്ന ഫോറത്തിൽ വെച്ച് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. അതേസമയം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ബിജെപി സർക്കാർ പരാജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോൾ എല്ലാ പാവപ്പെട്ടവർക്കും വേണ്ടി അന്നഭാഗ്യ യോജന കൊണ്ടുവന്നിരുന്നു. ഒരു മണിക്കൂറിനുള്ളിൽ ഭക്ഷ്യസുരക്ഷ, കൃഷി, ക്ഷീരോൽപ്പാദനം എന്നിവയ്ക്ക് സുരക്ഷ ഉറപ്പാക്കാൻ സാധിച്ചു. എല്ലാവരുടെയും കടങ്ങൾ എഴുതിത്തള്ളി. നേരത്തെ ഞങ്ങൾ ഒരു കുടുംബത്തിന് ഏഴ് കിലോ അരി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി അത് അഞ്ച് കിലോയാക്കി കുറച്ചു. ഇനി അരി 10 കിലോ വീതം നൽകാനാണ് ഞങ്ങളുടെ തീരുമാനം. സംസ്ഥാനത്തെ എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2,000 രൂപ വീതം നൽകും. പ്രതിവർഷം 24,000 രൂപ വീതം നൽകാനുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യു.എസും ചൈനയും എതിരാളികളല്ല, പങ്കാളികൾ ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്

0
ബെയ്ജിങ്: ലോകത്തെ രണ്ട് വലിയ സാമ്പത്തികശക്തികളായ യു.എസും ചൈനയും എതിരാളികളല്ല, പങ്കാളികളാകണമെന്ന്...

വെന്തുരുകി കേരളം ; പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ചു, ജാഗ്രത മുന്നറിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ആദ്യമായി പാലക്കാട്‌ ജില്ലയിൽ ഉഷ്ണതരംഗം...

ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച : സി.പി.എം കുടുതൽ പ്രതിരോധത്തിൽ

0
തിരുവനന്തപുരം: വോട്ടെടുപ്പുദിവസം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കി ഇ.പി. ജയരാജൻ വിവാദം. ബി.ജെ.പി.-സി.പി.എം....

നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗം ; തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയിൽ ധാർമികത ഇല്ലെന്ന് ആക്ഷേപം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷപ്രസംഗത്തിന് ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക്...