കൊൽക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയും പണ്ഡിതയുമായിരുന്ന കൃഷ്ണ ബോസ് (89) അന്തരിച്ചു.
വാര്‍ധക്യസഹമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ബംഗാളിൽ ജാദവ്പുര്‍ മണ്ഡലത്തില്‍ നിന്നാണു കൃഷ്ണ ബോസ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മുന്‍ എംപിയും ചരിത്രകാരനും ഹാര്‍വഡ് സര്‍വകലാശാലയില്‍ അധ്യാപകനുമായിരുന്ന സുഗത ബോസാണ് മകന്‍.
തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം.പി കൃഷ്ണ ബോസ് അന്തരിച്ചു
RECENT NEWS
Advertisment