കോട്ടയം: പടക്കകടയ്ക്ക് എൻ.ഒ.സി നൽകുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ മുൻ എറണാകുളം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബി. രാമചന്ദ്രന് 7 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയിലെ ജഡ്ജി കെ.വി. രജനീഷാണ് ശിക്ഷ പ്രഖ്യാപിച്ചത്. 2015 കാലയളവിൽ പരാതിക്കാരന്റെ മൂന്ന് കടകൾക്ക് എൻ.ഒ.സി നൽകുന്നതിനായി പ്രതി 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും, അതിൽ ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതി സമർപ്പിച്ച വിടുതൽ ഹർജികൾ എല്ലാം തള്ളിക്കളഞ്ഞിരുന്നു. ശിക്ഷാവിധി കേട്ടതിന് പിന്നാലെ പ്രതി കോടതിയിൽ കുഴഞ്ഞുവീണു. തുടർന്ന് ആംബുലൻസ് എത്തിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജിലൻസിന് വേണ്ടി പ്രോസിക്യൂട്ടർ ശ്രീകാന്ത് കെ. കെ കോടതിയിൽ ഹാജരായി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























