നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം ; ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് കരുതലുമായി പാളയം ഇമാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് കരുതലുമായി പാളയം പള്ളി ഇമാം വി.പി. സുഹൈബ് മൗലവി. പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. പൊങ്കാല അർപ്പിക്കുന്നവർക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നു നൽകണമെന്നുമുള്ള പാളയം ഇമാമിന്റെ പ്രസംഗം സോഷ്യൽ മീഡിയയിലടക്കം വൈറലായിരിക്കുകയാണ്. എല്ലാ വർഷവും പാളയം മസ്ജിദും സെൻ്റ് ജോസഫ് പള്ളിയും ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്കായി സൗകര്യങ്ങൾ ഒരുക്കാറുണ്ട്.

അവർക്ക് വിശ്രമിക്കാനും ശുചിമുറി സൗകര്യങ്ങൾ ഉപയോഗിക്കാനുമായി പള്ളിയിലെ പ്രാർത്ഥനാ സമയക്രമത്തിൽ പോലും മാറ്റം വരുത്താറുണ്ട്. പലയിടങ്ങളിൽ നിന്നായി ഒഴുകിയെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഭക്തരെ സ്വീകരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ജുമാ നമസ്കാരത്തിനിടെ പാളയം പള്ളി ഇമാം വി.പി. സുഹൈബ് മൗലവി പറഞ്ഞു. റമദാൻ നോമ്പ് കാലമായതിനാൽ വീടുകളിൽ പകൽ സമയം ഭക്ഷണവും പാനീയങ്ങളും ഉണ്ടാകില്ലെങ്കിലും, പൊങ്കാലയ്ക്കെത്തുന്നവർക്കായി അവ പ്രത്യേകം കരുതണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഇടപെടലുകളിലൂടെ മാത്രമേ വിദ്വേഷത്തെയും ഇസ്ലാമോഫോബിയയെയും പ്രതിരോധിക്കാൻ സാധിക്കൂ എന്നും ജാതിമത വ്യത്യാസമില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ അല്ലാഹു അവന്‍റെ പ്രീതിയിലേക്കായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...

‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ട് ലൈംഗികമായി അതിക്രമിച്ചു’ ; ഡച്ച് കെയർ സെന്ററുകളിലെ ഗുരുതരമായ അനാസ്ഥ...

0
ദി ഹേഗ് : നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും...