സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
കേരള വനിത കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ ഒഴിവുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രതിഫലം പ്രതിദിനം 800 രൂപ. യോഗ്യത – പ്ലസ് ടു, സര്‍ക്കാര്‍ അംഗീകാരമുള്ളതും കുറഞ്ഞത് ആറ് മാസം ദൈര്‍ഘ്യമുള്ളതുമായ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സ് അല്ലെങ്കില്‍ ഡി സി എ. അഭികാമ്യ യോഗ്യത – എം എസ് ഓഫീസ് പരിചയം. പ്രായപരിധി 18-40. അര്‍ഹതയുള്ളവര്‍ക്ക് ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് ആറ് രാവിലെ 9.30 ന് പിഎംജി ക്ക് സമീപമുള്ള കമ്മീഷന്‍ ആസ്ഥാനത്ത് എത്തണം. ഫോണ്‍: 0471 2303659, 8281199055

അഭിമുഖം
അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ റേഡിയോഗ്രാഫര്‍ (എക്‌സ്‌റേ ടെക്‌നീഷ്യന്‍) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത യോഗ്യതയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം മാര്‍ച്ച് മൂന്ന് രാവിലെ 11.30 ന് അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഒഴിവ് ഒന്ന്. ഫോണ്‍: 04735 231900

റാങ്ക് പട്ടിക
പത്തനംതിട്ട ജില്ലയിലെ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വിജിലേറ്റര്‍ ഗ്രേഡ് 2 തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

റാങ്ക് പട്ടിക
ആരോഗ്യവകുപ്പില്‍ ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 044/2024) തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു. ഫോണ്‍: 0468 2222665.

ഗതാഗത നിരോധനം
ഓമല്ലൂര്‍, ചെന്നീര്‍ക്കര പഞ്ചായത്തിലെ ചീക്കനാല്‍ – ഊന്നുകല്‍ റോഡില്‍ ബിസി ടാറിംഗ് നടക്കുന്നതിനാല്‍ ചീക്കനാല്‍ മുതല്‍ ഊന്നുകല്‍ ജംഗ്ഷന്‍ വരെ മാര്‍ച്ച് ഒന്ന് വൈകിട്ട് ഏഴ് മുതല്‍ മാര്‍ച്ച് നാല് വൈകിട്ട് ഏഴ് വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 7594972121

അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം മുട്ടടയിലെ ഐഎച്ച്ആര്‍ഡി റീജിയണല്‍ സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറുമാസം) കോഴ്‌സിലേക്ക് സ്‌പോട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – എസ്എസ്എല്‍സി. ഫോണ്‍: 9495069307, 8547005087, 9400519491, 0471 2550612.

അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം മുട്ടടയിലെ ഐഎച്ച്ആര്‍ഡി റീജിയണല്‍ സെന്ററില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന യുജിസി നെറ്റ് പേപ്പര്‍ ഒന്നിന്റെ പരിശീലനത്തിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8136882389, 9495069307, 8547005087, 9895570442, 0471 2660512.

അപേക്ഷിക്കാം
റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ ബയോഡാറ്റയും പാരാമെഡിക്കല്‍ കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബയോഡാറ്റയും ഹെവി മോട്ടാര്‍ വെഹിക്കിള്‍ ലൈസന്‍സിന്റെ പകര്‍പ്പും സഹിതം മാര്‍ച്ച് ഏഴ് വൈകിട്ട് മൂന്നിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 9446625426.

അഭിമുഖം
തുമ്പമണ്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡെന്റല്‍ ഒ പി യിലേക്ക് സഹായിയെ ദിവസ വേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – എസ്എസ്എല്‍സി. കുറഞ്ഞത് ആറ് മാസം ഏതെങ്കിലും ഡെന്റല്‍ ക്ലിനിക്കില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും പന്തളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. യോഗ്യതയുള്ളവര്‍ മാര്‍ച്ച് ഒമ്പത് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് 7994926081.

സ്‌പോട് അഡ്മിഷന്‍
അസാപ് കേരള കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍വിവിധ സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് സ്‌പോട് അഡ്മിഷന്‍ നടത്തുന്നു. ഫോണ്‍: 9495999688.

ഗതാഗത നിയന്ത്രണം
മാരാമണ്‍ ആറാട്ടുപുഴ റോഡില്‍ പുനര്‍നിര്‍മിച്ച കോട്ട പാലത്തിന്റെ അപ്രോച്ച് റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഫെബ്രുവരി 28ന് ഗതാഗത നിയന്ത്രിക്കും. ആറാട്ടുപുഴ – കോഴഞ്ചേരി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ കുന്നന്താനം – കീഴ്വാര കടവ് റോഡ് വഴി പോകണം.

അപേക്ഷ ക്ഷണിച്ചു
കേരളാ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായവരുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2026-2027 അധ്യയന വര്‍ഷത്തില്‍ രണ്ട് മുതല്‍ ഏഴ് വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ജില്ലാ ഓഫീസില്‍ ലഭിക്കും. അവസാന തീയതി മാര്‍ച്ച് 20. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസന്‍സ്, ക്ഷേമനിധി കാര്‍ഡ്, ക്ഷേമനിധി വിഹിതം അവസാനം ഒടുക്കുവരുത്തിയ രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെയും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സമര്‍പ്പിക്കണം. ഫോണ്‍: 04682 320158

മസ്റ്ററിംഗ്
കോഴഞ്ചേരി താലൂക്കില്‍ മുന്‍ഗണനാ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഇകെവൈസി (മസ്റ്ററിംഗ്) നടപടി പൂര്‍ത്തിയാക്കാത്ത അംഗങ്ങള്‍ റേഷന്‍ കടയിലോ താലൂക്ക് സപ്ലൈ ഓഫീസിലോ നേരിട്ടെത്തി മസ്റ്ററിംഗ് ചെയ്യണം. ഇകെവൈസി (മസ്റ്ററിംഗ്) പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടെത്തി രേഖാമൂലം കാരണം അറിയിക്കണം. അംഗങ്ങളില്‍ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് അടിയന്തിരമായി നീക്കം ചെയ്യണം. മരണപ്പെട്ടു പോയവരുടെ റേഷന്‍ സാധനങ്ങള്‍ ആരെങ്കിലും കൈപ്പറ്റുന്നതായി കണ്ടെത്തിയാല്‍ ദേശീയ ഭക്ഷ്യ ഭദ്രതാ നിയനം അനുശാസിക്കുന്ന നിയമ നടപടി സ്വീകരിക്കുകയും ദുരുപയോഗം ചെയ്ത റേഷന്‍ സാധനങ്ങളുടെ പൊതുവിപണി വില ഈടാക്കുകയും ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222212.

മാറ്റിവെച്ചു
മാര്‍ച്ച് അഞ്ചിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന്റെ പന്തളം – രണ്ട് ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ വരുന്ന 91 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി – ഫെബ്രുവരി 28 വൈകിട്ട് മൂന്ന്. ഫോണ്‍: 04734 292620, 262620.

സീതത്തോട് – ഗവി ഷോപ്പിംഗ് മാള്‍ ഉദ്ഘാടനം ഫെബ്രുവരി 28ന്
സീതത്തോട് – ഗവി ഷോപ്പിംഗ് മാള്‍ ഗവി ഗാലക്സി സിനിമാസ് തീയറ്റര്‍ ഉദ്ഘാടനം ഫെബ്രുവരി 28ന് വൈകിട്ട് നാലിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. അഡ്വ.കെ യു ജനീഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം പി പി സുനീർ എംപി ഉദ്ഘാടനം ചെയ്യും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപൂർവ്വ നേട്ടത്തിൽ തിളങ്ങി രേണു ധാരിയാൽ; ഗിന്നസ് റെക്കോർഡിൽ ഇടംനേടിയത് 9 അടി നീളമുള്ള...

0
ഉത്തരാഖണ്ഡ്: ക്ഷണികമായ ട്രെൻഡുകൾക്ക് പിന്നാലെ പായുന്ന ആധുനിക യുഗത്തിൽ, ഒരു പതിറ്റാണ്ടോളം...

ഹണിട്രാപ്പ് തട്ടിപ്പ്: ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിൽ നിന്ന് ആറ് കോടി രൂപ...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഡേറ്റിങ് ആപ്പിലൂടെ പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് യുവതി പണം...

പ്രകോപനം തുടർന്ന് അർജുൻ ആയങ്കി ; സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക അന്വേഷണവുമായി പോലീസ്

0
കണ്ണൂർ: ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായി സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക...

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം

0
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ...