കോന്നി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 14.72 കോടി രൂപയുടെ അനുമതി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 14.72 കോടി രൂപയുടെ അനുമതി ലഭിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. സംസ്‌ഥാന ബജറ്റ്, എം.എൽ.എ ഫണ്ട്, ഗ്രാമീണ റോഡ് പ്രവർത്തി വഴിയാണ് നിര്‍മ്മാണങ്ങള്‍ നടപ്പിലാക്കുന്നത്.

സീതത്തോട് ജംഗ്ഷൻ – സ്കൂൾ വെട്ടോലിപ്പടി – ഓർത്തഡോക്സ് പള്ളിപ്പടി – സീതക്കുഴി – മുണ്ടൻപാറ റോഡ് 70 ലക്ഷം, മൂന്നുകല്ല് – മില്ല് റോഡ് 40 ലക്ഷം, ഉറുമ്പിനി – കാലായിൽപടി – പള്ളി പടി റോഡ് 60 ലക്ഷം, ആങ്ങമൂഴി – എസ്എൻഡിപി ജംഗ്ഷൻ – തേവർമല – പായിക്കാട്ടിന് പടി റോഡ് 80 ലക്ഷം, ചിറ്റാർ – മീൻകുഴി റോഡ് 60 ലക്ഷം, കൂടൽ – നെല്ലിമുരിപ്പ് – കുരങ്ങയം പ്ലാന്റേഷൻ റോഡ് 2.5 കോടി, പൂതങ്കര – മുരുപ്പേൽതറ – നെല്ലിക്കോണം – കോരുവിള റോഡ് 50 ലക്ഷം, നാൽക്കാലിക്കൽ – പത്തരപ്പടി റോഡ് 50 ലക്ഷം, തണ്ണിത്തോട് – കുടപ്പനക്കുളം റോഡ് ഇന്റർലോക്ക് 50 ലക്ഷം, കുളത്തുമൺ – സണ്ണിമുക്ക് റോഡ് ഇന്റർലോക്ക് 50 ലക്ഷം രൂപ.

പൂങ്കാവ് – YMCA – പൊക്കിട്ടാരപ്പടി റോഡ് 30 ലക്ഷം, കമ്പകത്തും പച്ച – പൂമരുതിക്കുഴി റോഡ് 40 ലക്ഷം, കല്ലേലി – മേസ്തിരിക്കാന റോഡ് – 30 ലക്ഷം, തിരുമങ്ങാട് – കിൻഫ്ര കണ്ണൻകര റോഡ് 70 ലക്ഷം, വഞ്ചേരിവിള – മരുതിമൂട് – ഏഴംകുളം റോഡ് 30 ലക്ഷം, തണ്ണിത്തോട് സെന്റ് ബെനഡിക്ക്ട് സ്കൂൾ പടി പറക്കുളം റോഡ് 25 ലക്ഷം, എലിമുള്ളം പ്ലാക്കൽ – ചാവരുപാണ്ടി റോഡ് 25 ലക്ഷം, കരിമാൻ തോട് മന്ദിരംപടി – മുള്ളുവേലിൽപ്പടി റോഡ് 50 ലക്ഷം, ചന്ദനതടിക്കൽ – കാളപ്പാറ റോഡ് 30 ലക്ഷം, കുളത്തുങ്കൽ – ചേരിമുക്ക് റോഡ് – 50 ലക്ഷം, കോന്നി – പോലീസ് സ്റ്റേഷൻ – ഡി എഫ് ഓ ഓഫീസ് – മാമ്മൂട് റോഡ് 40 ലക്ഷം, കൊല്ലൂത്തറപ്പടി – കീറ്റേത്തുപടി കലുങ്ക് 40 ലക്ഷം, കലഞ്ഞൂർ കുറ്റുമൺ പാലം 35 ലക്ഷം.

റീത്തുപള്ളിപ്പടി – ചൂതുപാറ റോഡ് സംരക്ഷണ ഭിത്തി 25 ലക്ഷം, CMS LP സ്കൂൾ – അപർണ റോഡ് 30 ലക്ഷം, കരിമാൻതോട് – പൂച്ചക്കുളം റോഡ് 20 ലക്ഷം, പുതുക്കുളം – കോട്ടമല റോഡ് 17.4 ലക്ഷം, കോലത്ത് പുലിയള്ളുങ്കൽ റോഡിന് 15 ലക്ഷം, താഴേകോട്ടക്കുഴി – മാതാപ്പടി റോഡ് 12.2 ലക്ഷം, തേക്കുമൂട് – കളരിക്കൽ റോഡ് 11.27 ലക്ഷം, നക്രം കുളത്ത് റോഡിന് 10 ലക്ഷം, കുളഞ്ഞിമുക്ക് – ആനപ്പാറ പടി റോഡ് 10 ലക്ഷം, അണ്ണൻ പൊടിയൻ പടി റോഡ് 9.85 ലക്ഷം, കാളകെട്ടിപടി – കല്ലോടിക്കുഴി റോഡിന് 6.6 ലക്ഷം, കൂടൽ തേമ്പാവുംമണ്ണ് – ആറുമുക്ക് പാലം റോഡ് 10 ലക്ഷം, കാർമല പള്ളി റോഡ് – 20 ലക്ഷം, ഐറ്റിസിപ്പടി – നാരകത്തുംമൂട്ടിൽപ്പടി റോഡ് 20 ലക്ഷം.

പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന ഈ ഗ്രാമീണ റോഡുകളുടെ നവീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നും ഗുണനിലവാരമുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ ഈ പദ്ധതികൾ വലിയ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ സന്ദർശനം : 33,000 പേർക്ക് ടിക്കറ്റ് കാശ് തിരിച്ചുകൊടുക്കും ; ബംഗാൾ മുഖ്യമന്ത്രി

0
കൊൽക്കത്ത : ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനുവേണ്ടി ടിക്കറ്റെടുത്ത 33,000 പേർക്ക്...

സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം ; ആളപായമില്ല

0
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങളിൽ (സ്ക്രാപ്പ്) ഉണ്ടായ...

‘ഓപ്പറേഷൻ ശുദ്ധി’ : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം ; പ്രത്യേക ലൈസൻസ്...

0
തൃപ്രയാർ(തൃശൂർ) : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ്...

ടെലികോം കമ്പനികൾക്ക് നേട്ടം : മൊബൈൽ റേഡിയേഷൻ പരിധി ഇരട്ടിയാക്കി കേന്ദ്രം ; 5ജി...

0
ഡൽഹി : രാജ്യത്ത് മൊബൈൽ നെറ്റ്‌വർക്കുകൾക്കുള്ള ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് (EMF) അഥവാ...