ധാതുഖനനത്തിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള യു.ഡി.എഫ് സർക്കാർ നീക്കത്തെ ഇടതുപക്ഷം ശക്തമായി എതിർക്കുമെന്ന് മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ധാതുഖനനത്തിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള യു.ഡി.എഫ് സർക്കാർ നീക്കത്തെ ഇടതുപക്ഷം ശക്തമായി എതിർക്കുമെന്ന് മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. കൈരളി ന്യൂസിന്‍റെ സംവാദപരിപാടിയായ ന്യൂസ് ആൻഡ് വ്യൂസിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സർക്കാരിന്‍റെ കാഴ്ചപ്പാട് അനുസരിച്ചുള്ള ഒരു പരിപാടിയുമായാണ് ഇക്കാര്യത്തിൽ യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ഐസക് ചൂണ്ടിക്കാട്ടി. കേന്ദ്രം ബ്ലൂ ഇക്കണോമിയുടെ ഭാഗമായിട്ട് റെയർഎർത്ത്സ് മേഖലയിലേക്ക് മാത്രമല്ല, സമുദ്ര അടിത്തട്ടിൽ നിന്നും ഖനനം ചെയ്യാൻ വേണ്ടി സ്വകാര്യ മേഖലയക്ക് തുറന്നു കൊടുക്കുന്നു. അത്തരത്തിലുള്ള ഒരു സ്വകാര്യ പങ്കാളിത്തം ഈ തീരദേശ ജനതയുടെ താലപര്യത്തിന് വിരുദ്ധമാണ്.

ഈ ആഴക്കടൽ ഖനനമൊന്നും നഷ്ടപരിഹാരം നൽകാതെ ഒരു കമ്പനിക്കും കൊടുക്കാൻ പറ്റില്ല. ഇവിടെ കെഎം എം എൽ ആണ് നമ്മുടെ കേന്ദ്രബിന്ദുവായിട്ട് ഈ മേഖലയിൽ വെച്ചിട്ടുള്ളത്. ഇന്ന് അങ്ങനെ പറയാൻ സതീശൻ തയ്യാറല്ല. അപ്പോൾ നമുക്ക് സംശയം, കേന്ദ്ര സർക്കാരിൻറെ ഈ പുതിയ പദ്ധതിയുടെ ചേരിപിടിച്ചിട്ടുള്ള ഒരു ഏർപ്പാടിലേക്കാണോ ഇത് പോണത്. ആ സ്വകാര്യവൽക്കരണം നമ്മുടെ ധാതുസമ്പത്തിൽ നിന്നുള്ള ലാഭം മുഴുവൻ ചില കുത്തകളുടെ കയ്യിലേക്ക് പോകുക മാത്രമല്ല തീരദേശ ജനതയുടെ താല്പര്യത്തിന് വിരുദ്ധമാണ് അതുകൊണ്ട് അതിനെ എതിർക്കുമെന്നും തോമസ് ഐസക് പറഞ്ഞു. തോട്ടപ്പിള്ളിയിലെ കരിമണൽ കള്ളക്കടത്തുകാർ കൊണ്ടുപോകാതെ പൊതുമേഖല ആണ് ഇപ്പോൾ വാരിയെടുത്തുകൊണ്ടിരുന്നത്. അവിടെ പ്രാഥമിക പ്രോസസിങ് കഴിഞ്ഞ് കേരളത്തിലുള്ള മറ്റു സ്ഥാപനങ്ങൾക്കും നൽകുന്നുണ്ട്.

എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്തത്? ഇപ്പോൾ ഈ സർക്കാർ വന്നശേഷം അത് അവസാനിപ്പിച്ചു. ആലപ്പുഴയിൽ ചില പ്രതിഷേധങ്ങളൊക്കെ ഉണ്ടായെങ്കിലും സർക്കാർ അത് കണക്കിലെടുത്തില്ലെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. കെഎംഎംഎൽ എന്ന പൊതുമേഖലാ സ്ഥാപനം, ഇത്ര ലാഭത്തിൽ നടക്കാൻ കാരണം ഇവിടുന്ന് സുലഭമായിട്ട് റിച് ആയി ലഭിക്കുന്ന കരിമണൽ കൊണ്ടാണ്. അത് ആവശ്യത്തിന് ലഭിക്കുന്നു, വില കൊടുക്കാതെ തന്നെ അത് പ്രോസസ്സ് ചെയ്യുന്നു. അതിൽ എന്താ തെറ്റ്? എന്തിനാ അത് നിർത്തിവെക്കുന്നത്? ഈ സ്വകാര്യ കുത്തകkളെ കരിമണൽ ഖനനത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു നീക്കത്തിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ. അത് ഒരു സംശയവും വേണ്ട, തീരദേശ ജനത മുഴുവൻ ഒറ്റക്കെട്ടായിട്ട് എതിർക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജിന്റെ മരണം ; അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സ്‌ക്വാഡ് അംഗങ്ങളെ സ്ഥലം...

0
കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം...

സംസ്ഥാനം വിലക്കയറ്റത്തിലേക്ക് ; അരിക്കൊപ്പം പലവ്യഞ്ജനങ്ങൾക്കും തീവില

0
തിരുവനന്തപുരം : കേരളം രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പൊതുവിപണിയിൽ കാണുന്നത്....

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ്. ഇന്ന് ഒറ്റയടിക്ക് സ്വർണ...

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു

0
പാലക്കാട്: സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു....