ഫോൺ തട്ടിയെടുത്ത് ഓടുന്നതിനിടെ നടുറോഡിൽ കുഴഞ്ഞുവീണു ; ഹൃദയാഘാതം മൂലം മോഷ്ടാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : നഗരത്തിൽ മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷണസംഘത്തിലെ യുവാവ് നാട്ടുകാർ പിന്തുടരുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരു കബ്ബൺപേട്ടിലെ 14-ാം ക്രോസിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മരിച്ചയാളുടെ കൂടെയുണ്ടായിരുന്ന സഹപ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കബ്ബൺപേട്ടിലൂടെ നടന്നുപോവുകയായിരുന്ന ആളുടെ മൊബൈൽ ഫോൺ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇരയായ വ്യക്തി ബഹളം വെച്ചതോടെ സമീപത്തെ കടയിലെ ജീവനക്കാരൻ പ്രതികളുടെ ബൈക്കിന് നേരെ ചാക്ക് എറിഞ്ഞ് ഇവരെ തടയാൻ ശ്രമിച്ചു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിയുകയും, വാഹനം ഉപേക്ഷിച്ച് പ്രതികൾ ഇരുവശത്തേക്കും ഓടാൻ ശ്രമിക്കുകയുമായിരുന്നു.

നാട്ടുകാർ പിന്നാലെ ഓടിയതോടെ ഭയന്നോടിയ പ്രതികളിൽ ഒരാൾക്ക് പെട്ടെന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും വഴിയിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കടുത്ത ഭയത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കിയ പോസ്റ്റുകൾ പുനഃസ്ഥാപിച്ചു

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍റെ ഔദ്യോഗിത ഫേസ്ബുക്ക് പേജിൽ നിന്ന്...

ലിവ് ഇൻ പങ്കാളിയുടെ കൊലപാതകം; തെളിവെടുപ്പിനിടെ പൊലീസിന്റെ കടുത്ത നടപടി നേരിട്ട് പ്രതി

0
ഗുജറാത്ത്: ഗുജറാത്തിൽ ലിവ് ഇൻ പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ...

യുക്രൈനെതിരായ വ്യോമാക്രണം മൂന്നു ദിവസത്തേക്ക് നിർത്തി റഷ്യ

0
മോസ്കോ: യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ...