‘കോന്നി വായനോത്സവം 2026’ കോന്നി ഗവ. എൽ പി സ്കൂളിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: അറിവിന്റെയും വായനയുടെയും മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് കോന്നി ഗവ.എൽ.പി സ്കൂളിൽ ‘കോന്നി വായനോത്സവം 2026’  നടന്നു. കോന്നി ഗ്രാമപഞ്ചായത്ത് സി.ഡി.എസും സബ് കമ്മിറ്റിയും ചേർന്നാണ് വായനാദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി യോഗം ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. മുഖ്യ അതിഥിയായ പ്രശസ്ത സാഹിത്യകാരി ജെറി ടോം ‘മഴയാത്ര’ രണ്ടാം പതിപ്പിന്റെ കവർ പേജ് പ്രകാശനം നിർവ്വഹിച്ചു.

കഥാകൃത്ത് വിനോദ് ഇളകൊള്ളൂർ സി.ഡി.എസ് നൽകുന്ന പുസ്തകം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ കോന്നിയിലെ പ്രശസ്ത എഴുത്തുകാരെയും പ്രസാധകരെയും മാധ്യമപ്രവർത്തകരെയും ആദരിച്ചു. കോന്നി ഗവ.എൽ.പി സ്കൂളിലെ കുട്ടികള്‍ വായനാദിനത്തോടനുബന്ധിച്ച് കവിത, പ്രസംഗം, വായനാകുറിപ്പ് എന്നിവ അവതരിപ്പിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് അംഗം കെ.പി ശിവദാസ് സ്വാഗതം ആശംസിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി സജിനിമോൾ എസ്. യോഗത്തിന് നന്ദി രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...