കുട്ടികളില്‍ വായനശീലം വളര്‍ത്തണം : അഡ്വ. പ്രമോദ് നാരായണന്‍ ​

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ : കുട്ടികളില്‍ ചെറുപ്പം മുതല്‍ക്കേ വായനശീലം വളര്‍ത്തിയെടുക്കേണ്ടത് അവരുടെ ബൗദ്ധികവും മാനസികവുമായ വികാസത്തിന് അനിവാര്യമാണെന്ന് മുന്‍ എം.എല്‍.എ അഡ്വ. പ്രമോദ് നാരായണന്‍ പറഞ്ഞു. ചുങ്കപ്പാറ മഹാത്മ ഗ്രന്ഥശാലയും സി.എം.എസ് എല്‍.പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വായനാപക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ​ഡിജിറ്റല്‍ യുഗത്തില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് പിന്നാലെ പോകുന്ന പുതുതലമുറയെ പുസ്തകങ്ങളുടെ ലോകത്തേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്.

വായന ചിന്താശേഷിയും ഭാവനയും വര്‍ദ്ധിപ്പിക്കുമെന്നും, നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വായനശാലകള്‍ക്കും വിദ്യാലയങ്ങള്‍ക്കും വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രന്ഥശാലാ പ്രസിഡന്‍റ് അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം ജോസഫ് പുത്തന്‍പുരയ്ക്കല്‍,പ്രഥമധ്യാപിക പി.സി കുഞ്ഞുമോള്‍,ഗ്രന്ഥശാലാ സെക്രട്ടറി അസീസ് റാവുത്തര്‍,നജീബ് കോട്ടാങ്ങല്‍,വി.എസ് ശശിധരന്‍ നായര്‍,ബബിത,അശ്വതി വി.നായര്‍,സജിതാ ബീവി,അഷിതാ പി.എം,രശ്മി ആര്‍.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കിയ പോസ്റ്റുകൾ പുനഃസ്ഥാപിച്ചു

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍റെ ഔദ്യോഗിത ഫേസ്ബുക്ക് പേജിൽ നിന്ന്...

ലിവ് ഇൻ പങ്കാളിയുടെ കൊലപാതകം; തെളിവെടുപ്പിനിടെ പൊലീസിന്റെ കടുത്ത നടപടി നേരിട്ട് പ്രതി

0
ഗുജറാത്ത്: ഗുജറാത്തിൽ ലിവ് ഇൻ പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ...

യുക്രൈനെതിരായ വ്യോമാക്രണം മൂന്നു ദിവസത്തേക്ക് നിർത്തി റഷ്യ

0
മോസ്കോ: യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ...

വടകര ലഹരിക്കേസ് : അധ്യാപിക കീർത്തനയ്ക്ക് ജാമ്യം

0
കൊച്ചി: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക്...