തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എം.എ. ബേബി നടത്തിയ ‘ഔചിത്യ’ പരാമർശം തള്ളി എം.വി. ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നടത്തിയ ‘ഔചിത്യ’ പരാമർശം തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ അത്തരത്തിൽ വ്യക്തികളെ കുറിച്ച് പരാമർശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദൻ ബേബി തന്നെ കുറിച്ച് നടത്തിയ പരോക്ഷ വിമർശനത്തെ തള്ളിയത്. ഒരു സെമിനാറിൽ, തളിപ്പറമ്പിൽ എം.വി.ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ടുയർന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ബേബി ഇത്തരമൊരു പരാമർശം നടത്തിയത്.

ഒരു നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നുകയാണെങ്കിൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമായിരുന്നുവെന്നാണ് ബേബി പറഞ്ഞത്. എന്നാൽ അത്തമൊരു വ്യക്തിപരമായ വിലയിരുത്തൽ പാർട്ടി നടത്തിയിട്ടില്ലെന്നാണ് ഗോവിന്ദൻ ഇതിനോട് പ്രതികരിച്ചത്. ‘തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പകൽവെളിച്ചം പോലെ ജനങ്ങളഉടെ കൈയിയിലുണ്ട്. അതാണ് സിപിഎം സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും ഏകകണ്ഠമായി അംഗീകരിച്ച രേഖ. ആ രേഖയിൽ ഏതെങ്കിലും വ്യക്തികളെ സംബന്ധിച്ച് പരാമർശിച്ചിട്ടില്ല. പാർട്ടിയുടെ സംഘടനാപരമായ ദൗർബല്യങ്ങളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അങ്ങനെയാണ് പാർട്ടി എല്ലാ സന്ദർഭങ്ങളിലും കാര്യങ്ങൾ പരിശോധിക്കുന്നത്.’ ഗോവിന്ദൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...

തിരുവല്ല സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു

0
തിരുവല്ല : സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു. 2024 ബാച്ച്...

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും കേന്ദ്ര ഐ ടി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും...