ഡല്‍ഹി : ക്രിക്കറ്റില്‍ എക്കൊണോമിക് ബൗളര്‍ എന്നറിയപ്പെടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബാപ്പു നാദ്കര്‍ണി അന്തരിച്ചു. 86 വയസായിരുന്നു. ഒരു റണ്‍ പോലും കൊടുക്കാതെ 21.5 ഓവര്‍ എറിഞ്ഞ് റെക്കോഡ് നേടിയ താരമാണ് അദ്ദേഹം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. മുന്‍ ഇന്ത്യ ഓള്‍റൗണ്ടറായ അദ്ദേഹം 1955 ഡിസംബറില്‍ ആണ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍ ആയിരുന്ന അദ്ദേഹം 41 ടെസ്റ്റുകളി ല്‍ നിന്ന് 1,414 റണ്‍സ് നേടിയിട്ടുണ്ട്. 88 വിക്കറ്റുകള്‍ ആണ് അദ്ദേഹം നേടിയത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബാപ്പു നാദ്കര്‍ണി അന്തരിച്ചു
RECENT NEWS
Advertisment