ഓണ്‍ലൈന്‍ തട്ടിപ്പ് ; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് നഷ്ടമായത് 1.14 ലക്ഷം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഓൺലൈൻ തട്ടിപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് 1.14 ലക്ഷം രൂപ നഷ്ടമായി. എങ്കിലും ബാദ്ര പോലീസിന്റെ സഹായത്തോടെ നഷ്ടമായ തുക താരത്തിന് തിരികെ ലഭിക്കുകയും ചെയ്തു. കെ.വൈ.സി വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് പറഞ്ഞ് ബാങ്ക് എക്സിക്യുട്ടീവ് എന്ന വ്യാജേന കാംബ്ലിയ സമീപിച്ച ഒരാളാണ് തട്ടിപ്പ് നടത്തിയത്.

ഫോണിൽ ബന്ധപ്പെട്ട ഇയാൾക്ക് കാംബ്ലി തന്റെ കെ.വൈ.സി വിവരങ്ങൾ നൽകുകയും ചെയ്തു. ഫോണിൽ ബന്ധപ്പെട്ടയാൾ പറഞ്ഞതനുസരിച്ച് എനി ഡെസ്ക് എന്ന ആപ്ലിക്കേഷൻ താരം ഡൗൺലോഡ് ചെയ്തു. ഇതോടെ തട്ടിപ്പുകാരന് കാംബ്ലിയുടെ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുകയായിരുന്നു. പിന്നാലെ 1.14 ലക്ഷം രൂപ വിവിധ തവണകളായി ഇയാൾ പിൻവലിച്ചു.

ഒടുവിൽ വിളിക്കുന്നയാളിന്റെ കാര്യത്തിൽ സംശയം തോന്നിയ കാംബ്ലി ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്.
പിന്നാലെ ബാദ്ര പോലീസിൽ പരാതിപ്പെടുകയും ചെയ്തു. ബാദ്ര പോലീസിന്റെ സൈബർ ടീമിന്റെ ഇടപെടലിനെ തുടർന്ന് താരത്തിന് നഷ്ടമായ പണം തിരികെ ലഭിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് തുരങ്ക നിർമ്മാണം താത്കാലികമായി നിർത്തി

0
വയനാട് : കരാർ കമ്പനിയോട് തുരങ്കപാതയിൽ നിന്നും ശേഖരിച്ച് വയനാട് ടൌൺഷിപ്പിൽ...

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും ഇടിഞ്ഞു

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും ഇടിഞ്ഞു. ഉച്ചക്ക് ശേഷം...

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. ദേശിയ...

വി.ഡി.സതീശൻ മോദിക്കും അദാനിക്കും വേണ്ടി ഭരിക്കുന്നുവെന്ന് എം.വി.ഗോവിന്ദൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ മോദിക്കും അദാനിക്കും വേണ്ടി ഭരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന...