മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്‍റെ മാതാവ് ദുരൂഹ സാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച നില‍യിൽ ; സമീപത്തുനിന്ന് ഇരുമ്പ് ദണ്ഡ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സെലക്ടറുമായ സലിൽ അങ്കോളയുടെ മാതാവ് പുണെയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മിരച്ച നിലയിൽ കണ്ടെത്തി. മാല അശോക് അങ്കോളയാണ് (77) മരിച്ചത്. ഫ്ലാറ്റിലെ മുറിയിൽനിന്ന് ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി മുറിയിൽ കയറി പരിശോധന നടത്തിയപ്പോഴാണ് മാലയെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിനു സമീപത്തുനിന്ന് ഇരുമ്പ് ദണ്ഡ് കണ്ടെടുത്തത് ദുരൂഹതക്കിടയാക്കി. മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം സലിലിന്‍റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രയുടെ താരമായ സലിൽ, 1989 നവംബർ 15നാണ് ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. ഇതേ മത്സരത്തിൽ തന്നെയാണ് ഇതിഹാസം സചിൻ തെണ്ടുൽക്കറും ആദ്യമായി ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്നത്. തൊട്ടടുത്ത വർഷം ഏകദിനത്തിലും സലിൽ ഇന്ത്യക്കായി കളിച്ചു. 1996 ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിലുണ്ടായിരുന്നു. എന്നാൽ അർബുദം സ്ഥിരീകരിച്ചതോടെ താരത്തിന് 1997ൽ 29ാം വയസ്സിൽ ക്രിക്കറ്റിൽനിന്ന് വിരമിക്കേണ്ടിവന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...