ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന ഭർത്താവിന് ഇരട്ട ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന ഭർത്താവിന് ഇരട്ട ജീവപര്യന്തം കഠിന തടവും ഒമ്പത് ലക്ഷം രൂപ പിഴയും. മടവൂർ സീമന്ത പുരം, മയിലാടും പൊയ്കയിൽ വീട്ടിൽ, അമ്പിളി (33) ആണ് കൊല്ലപ്പെട്ടത്. 2017 ഫെബ്രുവരി 10ന് വെളുപ്പിന് കല്ലമ്പലം, നാവായിക്കുളം, ചിറ്റായ്ക്കോട്, ഉദയഗിരി റോഡിലുള്ള ബീന ഭവൻ വീട്ടിൽ വച്ചാണ് കേസിനാസ്പദമായ സംഭവം. അമ്പിളിയുടെ ഭർത്താവായ നഗരൂർ, വെള്ളല്ലൂർ ചരുവിള വീട്ടിൽ അട്ടപ്പൻ എന്ന് വിളിക്കുന്നു അജിയെയാണ് തിരുവന്തന്തപുരം അഡിഷണൽ സെഷൻസ് ജഡ്ജ് പ്രസൂൻ മോഹൻ ശിക്ഷിച്ചത്. അജിയുടെ മാനസികവും ശാരീരികവുമായ പീഡനം മൂലം അജിയുമായി അകന്ന് കഴിയുകയായിരുന്നു അമ്പിളി. അജിക്കെതിരെ പോലീസിൽ പരാതി കൊടുത്തിരുന്നു. അജിയെ ഭയന്ന് ചിറ്റയേക്കാടുള്ള കൂട്ടുകാരി ബീനയുടെ വീട്ടിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്നു അമ്പിളി.

2017 ഫെബ്രുവരി 10 ന് രാവിലെ 5.30 ന് വീട്ടിൽ അതിക്രമിച്ചു കയറി അജി കൂടെ ചെല്ലാൻ നിർബന്ധിച്ചു. കൂടെ ചെല്ലാതിരുന്ന അമ്പിളി തയാറായില്ല. തുടർന്ന് അടുത്ത വീട്ടിന്റെ മുറ്റത്തു വച്ചിരുന്ന ബൈക്കിൽ നിന്നും പെട്രോൾ ഊറ്റി അമ്പിളിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അമ്പിളിയെ കൂട്ടുകാരിയും മറ്റും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ ഇരിക്കെ അമ്പിളി 2017 ഫെബ്രുവരി 15 ന് മരണപ്പെട്ടു. ഈ കേസിലെ ശിക്ഷ വിധിച്ചത്. പ്രതി പിഴ ഒടുക്കുകയാണെങ്കിൽ തുക മരണപെട്ട അമ്പിളിയുടെ രണ്ടു മക്കൾക്കും തുല്യമായി വീതിക്കുവാൻ കോടതി വിധിച്ചു.പ്രോസീക്യൂഷൻ വേണ്ടി അഡ്വ. കെ. വേണി. കോടതിയിൽ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...