പാ​കി​സ്താ​ൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ സഹോദരിമാർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാ​കി​സ്താ​ൻ ത​ഹ​രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി (പി.​ടി.​ഐ)​ നേതാവുമായ ഇംറാൻ ഖാന്‍റെ സഹോദരിമാർ അറസ്റ്റിൽ. പാർട്ടി പ്രവർത്തകർക്കൊപ്പം പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത അലീമ ഖാനെയും ഉസ്മ ഖാനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇസ്ലാമാബാദിലെ ഡി ചൗക്കിലാണ് പ്രതിഷേധ പരിപാടി പി.ടി.ഐ സംഘടിപ്പിച്ചത്. ഇംറാന്‍റെ സഹോദരിമാർ അടക്കം അറസ്റ്റിലായവരെ സെക്രട്ടറിയേറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അറസ്റ്റ് വാർത്ത പി.ടി.ഐയാണ് എക്സിലൂടെ അറിയിച്ചിരിക്കുന്നത്. നിയമവിരുദ്ധ അധികാരം നിലനിർത്താൻ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ഹനിക്കുന്ന സർക്കാർ ഫാഷിസത്തിന്‍റെ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് പി.ടി.ഐ കുറ്റപ്പെടുത്തി.

പൗരന്മാരുടെ മൗലികാവകാശങ്ങൾ പൂർണമായി കവർന്നെടുക്കപ്പെട്ട, ഫാഷിസ്റ്റ് ഭരണത്തിന് കീഴിലുള്ള പാകിസ്താന്‍റെ അവസ്ഥയാണിത്. അറസ്റ്റിലായവർ വ്യാജ സർക്കാറിന്‍റെ പരിഭ്രാന്തിയുടെ ഇരയാണെന്നും പി.ടി.ഐ വ്യക്തമാക്കി. രാഷ്ട്രീയ സമ്മേളനങ്ങൾക്കും പ്രതിഷേധങ്ങൾക്കും റാലികൾക്കും നാല് നഗരങ്ങളിൽ നിരോധനം ഏർപ്പെടുത്തിയ പഞ്ചാബ് സർക്കാർ ക്രമസമാധാനപാലനത്തിന് റേഞ്ചേഴ്സ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുള്ളത്. ലാഹോർ, റാവൽപിണ്ടി. അത്തോക്ക്, സർഗോദ എന്നിവിടങ്ങളിലാണ് സെക്ഷൻ 144 പ്രകാരം നിരോധനം ഏർപ്പെടുത്തിയത്. ലാഹോറിൽ റേഞ്ചേഴ്സിന്‍റെ മൂന്ന് കമ്പനികളെയാണ് വിന്യസിച്ചിട്ടുള്ളത്. റാവൽപിണ്ടി. അത്തോക്ക്, സർഗോദ എന്നിവിടങ്ങളിൽ ഒക്ടോബർ നാല് മുതൽ ആറു വരെയാണ് നിരോധനം ഏർപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...