തിരുവനന്തപുരം : കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. കോൺഗ്രസ് വിടുമെന്ന് വ്യക്തമാക്കി കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി പി. എം സുരേഷ് ബാബു രംഗത്തെത്തി. ദേശീയ തലത്തിൽ കോൺഗ്രസിന് നേതൃത്വം ഇല്ലാതായെന്ന് സുരേഷ് ബാബു പറഞ്ഞു. പാർട്ടിയിൽ നിന്ന് രണ്ട് വർഷമായി തന്നെ അകറ്റി നിർത്തിയിരിക്കുകയാണ്. നേതൃത്വവുമായി മാനസികമായി അകന്നു.
ഇനി മുതൽ എൽഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹം. സഹകരിപ്പിക്കാൻ എൽഡിഎഫ് തയ്യാറായാൽ പ്രചാരണത്തിന് ഇറങ്ങുമെന്നും സുരേഷ് ബാബു പറഞ്ഞു. പി. സി ചാക്കോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എൻ.സി.പിയിൽ ചേരാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് ബാബു പറഞ്ഞു.