സ്വപ്‌നയുടെ രഹസ്യമൊഴി പുറത്ത് ; സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് എതിരായ സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി പുറത്ത്. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടു. മിഡില്‍ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു നീക്കം. ഇതിനായി സൗജന്യഭൂമി ലഭിക്കാനായി ഷാര്‍ജാ ഭരണാധികാരിയുമായി തിരുവനന്തപുരം ലീലാ പാലസ് ഹോട്ടലില്‍ ചര്‍ച്ച നടത്തി. ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളജില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ടെന്നും മൊഴിയില്‍ പറയുന്നു. ഹൈക്കോടതിയിലാണ് ഇഡി രഹസ്യമൊഴി സമര്‍പ്പിച്ചിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഡോളര്‍ കടത്ത് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന് സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...