സ്ഥാനാര്‍ഥികളുടെ സംശയങ്ങള്‍ ദൂരീകരിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ഥാനാര്‍ഥികളോടും പ്രതിനിധികളോടും സംവദിച്ചും അവരുടെ സംശയങ്ങള്‍ ദൂരീകരിച്ചും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും പ്രതിനിധികള്‍ക്കുമായി പത്തനംതിട്ട കളക്ടറേറ്റില്‍ നടത്തിയ യോഗത്തിലാണ് നിരീക്ഷകര്‍ സംവദിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ പൊതുവായി അറിയേണ്ട കാര്യങ്ങള്‍ പവര്‍ പോയിന്റായി അവതരിപ്പിച്ചു.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചിലവ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രതിദിനം അസിസ്റ്റന്റ് ചിലവ് നിരീക്ഷകന് സമര്‍പ്പിക്കണം. ജില്ലയിലെ 1530 പോളിംഗ് സ്റ്റേഷനുകളില്‍ 716 പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ സ്ഥാനാര്‍ഥികള്‍ പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ നിരീക്ഷകരെ നേരിട്ടോ ഫോണ്‍ മുഖേനയോ അറിയിക്കാമെന്നും നിരീക്ഷകര്‍ പറഞ്ഞു.

പൊതുനിരീക്ഷകരായ സുരേഷ് കുമാര്‍ വഷിഷ്ട്, ഡോ.എം.എസ്.രേണു എസ് ഫുല്ല, പോലീസ് നിരീക്ഷകന്‍ അശുതോഷ് കുമാര്‍, ചിലവ് നിരീക്ഷകന്‍ സ്വരൂപ് മന്നവ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, അടൂര്‍ വരണാധികാരിയായ ആര്‍ഡിഒ എസ്.ഹരികുമാര്‍, തിരുവല്ല വരണാധികാരിയായ ആര്‍ഡിഒ പി സുരേഷ്, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, ഡെപ്യൂട്ടി കളക്ടര്‍മാരും വരണാധികാരികളുമായ ജെസിക്കുട്ടി മാത്യു, ആര്‍.ബീനാ റാണി, ആര്‍.സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...