മുൻ മന്ത്രി എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു ; സംസ്കാരം നാളെ പാലയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം :  ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്‍റും  വനം വകുപ്പ് മുൻ മന്ത്രിയുമായിരുന്ന പ്രൊഫസർ എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു .ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്‍ററിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയിൽ എത്തിച്ച് പൊതു ദർശനത്തിനു വെയ്ക്കും. സംസ്കാരം നാളെ (14-09-2022- ബുധൻ) ഉച്ചകഴിഞ്ഞ് 02:00-ന് വസതിയിൽ നടക്കുന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെന്‍റ് തോമസ് പള്ളിയിൽ നടക്കും. പ്രവിത്താനം ആദോപ്പള്ളിൽ കുടുംബാംഗം ആയ മോളിയാണ് ഭാര്യ.

കോണ്‍ഗ്രസ്സ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് അടിയന്തിരാവസ്ഥക്കാലത്ത് ജനതാ പാര്‍ട്ടിയിലെത്തിയ പ്രൊഫ. എന്‍.എം. ജോസഫ് 1987 നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റുകളിലൊന്നായ പൂഞ്ഞാറില്‍ അതിന്‍റെ കുത്തകക്കാരനായി അറിയപ്പെട്ടിരുന്ന പി.സി. ജോര്‍ജിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തുകയും അത്യന്തം നാടകീയമായ ചില സംഭവങ്ങള്‍ക്കൊടുവില്‍ ആകസ്മികമായി മന്ത്രിപദവിയിലേക്ക് നിയുക്തനാകുകയും ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ...

എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

0
മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി...