മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി മുൻ മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി മുൻ മന്ത്രി പി രാജീവ്. താമസിക്കുന്ന ആളുകളുടെ ഭൂമി സംരക്ഷിക്കണം എന്നായിരുന്നു എൽഡിഎഫ് സർക്കാർ നിലപാട്. കോടതി ഇത് അംഗീകരിച്ചില്ല. വഖഫ് ആണെങ്കിൽ ഫാറൂഖ് കോളേജിന് പകരം ഭൂമി നൽകണം. 10 മിനിറ്റ് ഇൻസ്റ്റന്‍റ് പരിഹാരം ഇല്ലെങ്കിൽ കമ്മീഷൻ നിലപാട് അംഗീകരിച്ചു മുന്നോട്ട് പോകാൻ സർക്കാർ തയാറാകണം. സി എൻ രാമചന്ദ്രൻ കമ്മീഷൻ പഠിച്ചു തീരുമാനം എടുക്കണം. കമ്മീഷന്‍റെ നിർദേശം അനുസരിച്ചു ചെയ്താൽ കോടതിയിലും പ്രയോജനം ലഭിക്കുമെന്നും രാജീവ് വ്യക്തമാക്കി. 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോകുന്ന പോക്കിൽ എട്ടിന്റെ പണി തന്നു എന്നാണ് ഇന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്.

രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടന്നത്. മുൻ സർക്കാർ അതാണ് ചെയ്തത്. പോകുന്ന പോക്കിൽ വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. എട്ടിന്‍റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ സർക്കാർ മുനമ്പത്ത് ഉള്ളവരെ കുടിയൊഴുപ്പിക്കില്ല. 10 മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യമാണെന്നും വി ഡി സതീശൻ ആരോപിച്ചു. വിഷയത്തിൽ സംഘപരിവാർ വർ​ഗീയ വിഭജനത്തിന് ശ്രമിച്ചു. സിപിഎമ്മും അതേ വഴിയാണ് ശ്രമിക്കുന്നത്. മുനമ്പം വിഷയത്തിൽ നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...