കേന്ദ്ര ഫണ്ട് കേരളം കൊള്ളയടിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപത്തിൽ മറുപടിയുമായി തോമസ് ഐസക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര ഫണ്ട് കേരളം കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ആക്ഷേപത്തിൽ മറുപടിയുമായി മുൻ മന്ത്രി തോമസ് ഐസക്ക്. ഏറ്റവും വലിയ കേന്ദ്രവിഷ്കൃത പദ്ധതി തൊഴിലുറപ്പാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ കേരളം എത്രയോ മുമ്പിലാണ്. ഇതിൽ എവിടെയാണ് കൊള്ള. സർവ്വശിക്ഷ അഭയാൻ പദ്ധതിയിൽ എത്ര സ്കൂളുകൾക്കാണ് കേരളത്തിൽ അവാർഡുകൾ കിട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് നാണമില്ലേ. എല്ലാ മേഖലയിലും കേന്ദ്രാവിഷ്കൃത പദ്ധതിയിൽ കേരളം ഏറ്റവും മികവുറ്റതാണ്. ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം നരേന്ദ്രമോദി ആണ്. അത് മറച്ചുവെക്കാൻ ശ്രമിക്കുകയാണ് മോദിയെന്നും തോമസ് ഐസക് വിമർശിച്ചു.

FCRA നിയമഭേദഗതിയിൽ ഉന്നം വളരെ വ്യക്തമാണ്. ക്രിസ്ത്യൻ സഭകളെ ലക്ഷ്യം വെയ്ക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ അതോറിറ്റിക്ക് എന്തും ചെയ്യാനുള്ള അധികാരമാണ് കൊടുക്കുന്നത്. ഇത് സ്വേഛാധിപത്യപരമായ നടപടിയാണ്. നിയമവിരുദ്ധമായ കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ അതിനെതിരെ നടപടിയെടുക്കണം. മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ലംഘിക്കുകയാണ്. എസ്ഡിപിഐ വോട്ട്, മതനിരപേക്ഷത നിലപാട് ഞങ്ങൾ ഉയർത്തിപ്പിടിക്കും. എല്ലാ വർഗീയശക്തികൾക്കും എതിരാണ് എൽഡിഎഫ്. വോട്ടിനുവേണ്ടി വ്യത്യസ്ത കാഴ്ചപ്പാട് എൽഡിഎഫിന് ഇല്ല. ആരുടെ വോട്ട് തന്നാലും വേണ്ടെന്നു പറയില്ല. എസ്ഡിപിഐ വോട്ട് ചെയ്യുന്നത് വികസനത്തിന് ആയിരിക്കും. എന്തിനാണ് എസ്ഡിപിഐ എൽഡിഎഫിന് വോട്ട് തരുന്നതെന്ന് അവരോട് ചോദിക്കണം. ആരുടെയും വോട്ട് ചാപ്പ കുത്തി വേണ്ടെന്ന് പറയില്ല. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയുന്നില്ല. സർക്കാരിൻ്റെ വികസനത്തിനു വേണ്ടിയായിരിക്കും എസ്ഡിപിഐ വോട്ട് ചെയ്യുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...