പിണറായി വിജയൻ വാക്കിന് വിലയില്ലാത്ത ആള്‍ : മുല്ലപ്പള്ളി രാമചന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: എസ്ഡിപിഐ -സിപിഎം ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വിജയൻ എല്ലാകാലത്തും ഭൂരിപക്ഷ -ന്യൂനപക്ഷ വർഗീയതയെ പുണരുകയാണെന്നും വാക്കിന് ഒരു വിലയും ഇല്ലാത്ത ആളാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രക്തസാക്ഷി കുടുംബത്തോട് പോലും നീതി പുലർത്താത്തവരാണ് സിപിഎമ്മുകാര്‍. കള്ള് ഷാപ്പിൽ കത്തി കുത്തേറ്റ് മരിച്ചവരും സിപിഎമ്മിന് രക്തസാക്ഷികളാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പിരിച്ച ഫണ്ട് ആരും ദുരുപയോഗം ചെയ്യില്ല. അക്കൗണ്ടബിലിറ്റിയുള്ള പാർട്ടിയാണ് കോൺഗ്രസെന്നും എം സ്വരാജിന് മറുപടിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പിണറായി വിജയൻ നരേന്ദ്ര മോദിക്കെതിരെ ഒരു വാക്ക് പോലും ഉരിയാടില്ല. ആരാണ് കോൺഗ്രസ്‌ മുഖ്യമന്ത്രി എന്നത് പിന്നീട് തീരുമാനിക്കും. എഫ്‍സിആര്‍എ ബിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. ബിജെപി കോടികള്‍ ഇറക്കി പ്രചാരണം നടത്തുകയാണ്. ബിജെപിക്ക് സീറ്റ് ലഭിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...