ഭൂമിയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കിക്കൊണ്ട് വേണം ശാസ്ത്രനേട്ടങ്ങൾ മനുഷ്യപുരോഗതിക്കായി ഉപയോഗിക്കാനെന്ന് മുൻ എം.എൽ.എ. രാജു ഏബ്രഹാം

For full experience, Download our mobile application:
Get it on Google Play

റാന്നി: ഭൂമിയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കിക്കൊണ്ട് വേണം ശാസ്ത്രനേട്ടങ്ങൾ മനുഷ്യപുരോഗതിക്കായി ഉപയോഗിക്കാനെന്ന് മുൻ എം.എൽ.എ. രാജു ഏബ്രഹാം പറഞ്ഞു. രാജ്യാന്തര വിദ്യാഭ്യാസ പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇൻറർനാഷണൽ പത്തനംതിട്ട ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ റാന്നി എം എസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടത്തിയ വൈജ്ഞാനിക പ്രതിഭാ സദസ്സും ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഒയിസ്ക-മിൽമ ടോപ് ടീൻ ജില്ലാതല ക്വിസ് മത്സരവും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചാപ്റ്റർ പ്രസിഡണ്ട് സാമുവൽ പ്രക്കാനം അധ്യക്ഷത വഹിച്ചു.

കേരള ചാപ്റ്റർ വൈസ് പ്രസിഡണ്ട് പ്രൊഫ. പി ജി ഫിലിപ്പ്, സ്കൂൾ മാനേജർ കെ.സി ജേക്കബ്, പ്രിൻസിപ്പൽ സ്മിജു ജേക്കബ് മാറ്റക്കാട്ട്, ഹെഡ് മാസ്റ്റർ ബിനോയ് കെ എബ്രഹാം, ഡോ. ജോൺ വി ഡാനിയേൽ, മോൻസി ഡാനിയേൽ, നെബു തടത്തിൽ, ആലക്സാണ്ടർ കെ. എബ്രഹാം, ഗോകുൽ എന്നിവർ പ്രസംഗിച്ചു. ഹൈസ്കൂൾ കുട്ടികൾക്കായി ജില്ലാ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ജോഹാൻ ജോർജ് ഫിലിപ്പ് (ബലിവേഴ്‌സ് ചർച്ച് സ്കൂൾ തിരുവല്ല ), ജോഹ്‌നാ വി രാജൻ ( എം എസ് എച്ച് എസ് എസ് റാന്നി) എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വുജയൻ

0
കൊച്ചി: രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ജീവനക്കാരന്‍ മരിച്ചു

0
മലപ്പുറം : പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ വാഹനാപകടത്തില്‍...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

0
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു....