മുന്‍ എം.എല്‍.എയുടെ ചെറുമകനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രേദേശ് : ഉത്തര്‍പ്രദേശിലെ മൗവില്‍ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയുടെ ചെറുമകനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഹിമാൻഷു സിംഗ് (35)ആണ് കൊല്ലപ്പെട്ടത്. കോപഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയില്‍ ശനിയാഴ്ചയാണ് സംഭവം. 1980ൽ ഘോസി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട അന്തരിച്ച കേദാർ സിങ്ങിന്‍റെ ചെറുമകനാണ് ഹിമാൻഷു സിംഗ്.

ശനിയാഴ്ച രാത്രി 10 മണിയോടെ മഹുവാര്‍ ഗ്രാമത്തിലുള്ള ഏഴോളം പേര്‍ ചേര്‍ന്ന് ഹിമാൻഷു സിംഗിനെ മര്‍ദിക്കുകയായിരുന്നുവെന്ന് മൗ അഡീഷണൽ പോലീസ് സൂപ്രണ്ട് ത്രിഭുവൻ നാഥ് ത്രിപാഠി പറഞ്ഞു. വിഷയം അന്വേഷിക്കുകയാണെന്നും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്‌.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ടെന്നും എ.എസ്.പി പറഞ്ഞു. ഹിമാന്‍ഷുവിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി ലൈറോ ഡോൺവാർ ഗ്രാമത്തിലെ ഒരു പഞ്ചായത്തിലേക്ക് പോയ ഹിമാന്‍ഷു അവിടെ വെച്ച് ഒരു കൂട്ടം ആളുകളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീടത് കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. വടികള്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച സംഘം ഹിമാന്‍ഷുവിനെ അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : മോതിരവയൽ സ്വദേശി അറസ്റ്റിൽ

0
റാന്നി : റാന്നി മോതിരവയൽ സ്വദേശിനിയായ യുവതിയെ ഫ്യൂസ് കാരിയർ കൊണ്ട്...

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...