Monday, May 6, 2024 8:26 am

വിമാനത്താവളം വഴി സ്വർണ്ണം ക്യാപ്സ്യൂളുകളാക്കി കടത്താൻ ശ്രമം; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി. ദുബായിൽ നിന്നും എത്തിയ യാത്രക്കാരൻ കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരി സ്വദേശി ജംഷീർ(26) ആണ് പിടിയിലായത്. വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് ജംഷീറിനെ പോലീസ് പിടികൂടിയത്. മിശ്രിത രൂപത്തിൽ മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

മലപ്പുറം ജില്ലാ മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. 854 ഗ്രാം, 24 ക്യാരറ്റ് സ്വർണ്ണമാണ് യുവാവിൽ നിന്ന് പിടികൂടിയത്. ഇന്നലെ വൈകുന്നേരം ദുബായിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ജംഷീർ വിമാനത്താവളത്തിന് പുറത്തിറങ്ങുകയായിരുന്നു.

എന്നാൽചോദ്യം ചെയ്യലിൽ സ്വർണ്ണം കൈവശം ഇല്ലെന്നായിരുന്നു ജംഷീർ പോലീസിനോട് പറഞ്ഞത്. ലഗേജുകൾ പരിശോധിച്ചിട്ടും സ്വർണ്ണം കണ്ടെത്താനായില്ല. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് നടത്തിയ എക്സ റേ പരിശോധനയിലാണ് വയറിനകത്ത് മൂന്ന് ക്യാപ്സൂളുകൾ കണ്ടെത്തിയത്. ജംഷീറിനെ വിശദമായി ചേദ്യം ചെയ്ത് വരികയാണ്.ഇയാളിൽ നിന്നും പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോർട്ട് സമർപ്പിക്കും. സ്വർണ്ണ കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണ നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഈ വർഷം വിമാനത്താവളത്തിന് പുറത്ത് വെച്ച് പിടികൂടുന്ന നാലാമത്തെ സ്വർണ്ണകടത്ത് കേസാണിതെന്നും പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു

0
മെൽബൺ: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു. മെൽബണിൽ ഞായറാഴ്ചയാണ് സംഭവം....

വൈദ്യുതി ഉപഭോഗം 200 മെഗാവാട്ട് കുറഞ്ഞു

0
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗത്തിൽ കഴിഞ്ഞ ദിവസം 200 മെഗാവാട്ടിന്റെ കുറവുണ്ടായി. വൻകിട...

സാധാരണക്കാർക്ക് ആശ്വാസവുമായി ബജാജ് ; ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക് ലോഞ്ച് തീയ്യതി കുറിച്ചു

0
ഇന്ത്യയിലെ പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ പുതിയ പൾസർ NS400Z...

പൂ​ഞ്ച് ഭീ​ക​രാ​ക്ര​മ​ണം തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റ​ണ്ട് ; തുറന്നടിച്ച് ച​ര​ണ്‍​ജി​ത്ത് സിം​ഗ് ച​ന്നി

0
ച​ണ്ഡീ​ഗ​ഡ്: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ വ്യോ​മ​സേ​നാ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രേ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒ​രു...