സന്തോഷ് ട്രോഫി : മിസോറാമിനെയും വീഴ്ത്തി, ഗ്രൂപ്പില്‍ ഒന്നാമതായി കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സന്തോഷ് ട്രോഫിയില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കേരളം ഫൈനല്‍ റൗണ്ടില്‍. അവസാന മത്സരത്തില്‍ മിസോറാമിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വീഴ്ത്തിയ കേരളം ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളും വിജയിച്ചാണ് ഫൈനല്‍ റൗണ്ടിലെത്തിയത്. ആദ്യ പകുതിയില്‍ കേരളം ഒരു ഗോളിനു മുന്നിലായിരുന്നു. 31ആം മിനിട്ടില്‍ നരേഷിലൂടെയാണ് കേരളം ലീഡെടുത്തത്.

ഗോള്‍ കീപ്പറുടെ പിഴവ് മുതലെടുത്ത് ഒരു ബാക്ക് ഫ്ലിക്കിലൂടെയായിരുന്നു ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ നിജോ കേരളത്തിന്‍റെ ലീഡ് ഇരട്ടിയാക്കി. 64ആം മിനിട്ടില്‍ നരേഷ് വീണ്ടും ഗോള്‍ സ്കോര്‍ ചെയ്തു. 79ആം മിനിട്ടില്‍ ഗിഫ്റ്റി കൂടി ഗോള്‍ നേടിയതോടെ കേരളം കൂറ്റന്‍ ജയം ഉറപ്പിച്ചു. 80ആം മിനിട്ടില്‍ മിസോറം ആശ്വാസ ഗോള്‍ നേടിയെങ്കിലും 86ആം മിനിട്ടില്‍ വിശാഖ് മോഹനിലൂടെ അഞ്ചാം ഗോള്‍ നേടിയ കേരളം വിജയം പൂര്‍ത്തിയാക്കി. അഞ്ചില്‍ അഞ്ചും വിജയിച്ച്‌ 15 പോയിന്റാണ് കേരളത്തിനുള്ളത്. 12 പോയിന്‍റുള്ള മിസോറം രണ്ടാം സ്ഥാനത്താണ്. ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രിലില്‍ സൗദി അറേബ്യയില്‍ വെച്ച്‌ നടക്കും.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....