പി.സി ചാക്കോ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി എൻസിപി മുൻ ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പിഎസ് സി ബോർഡ് അംഗമായി നിയമിക്കാൻ പി.സി ചാക്കോ 55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് എൻസിപി മുൻ ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടി. ഒരു ബാർ മുതലാളി വഴിയാണ് നിലവിലെ ബോർഡ് അംഗം പി.സി ചാക്കോയ്ക്ക് പണം കൈമാറിയതെന്നും മുഹമ്മദ് കുട്ടി ആരോപിച്ചു. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗവർണര്‍ക്ക് പരാതി നൽകിയിരിക്കുകയാണ് മുഹമ്മദ് കുട്ടി.

ബോർഡ് മെമ്പർ പദവിയ്ക്കായി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജയന് 60 ലക്ഷവും സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയ്ക്ക് 55 ലക്ഷവും രമ്യ നൽകിയെന്നാണ് എൻസിപി മുൻ ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടിയുടെ ആരോപണം. പി.സി ചാക്കോയുടെ അടുപ്പക്കാരനും മന്ത്രി എ.കെ ശശീന്ദ്രന്‍റെ മുൻ പ്രൈവറ്റ് സെക്രട്ടറിയുമായ ബിജു ഏബൽ ജേക്കബിന്‍റെ  ഫോൺ സംഭാഷണം പുറത്തുവിട്ടാണ് മുഹമ്മദ് കുട്ടി ആരോപണം കടുപ്പിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...