നിലവില്‍ വിസിമാര്‍ രാജി വെക്കേണ്ടിവരും : കെ മുരളീധരന്‍ എം പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഒന്‍പത് വിസിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കര്‍ശന നിര്‍ദേശത്തില്‍ പ്രതികരിച്ച്‌ കെ മുരളീധരന്‍ എം പി. വിസി നിയമനത്തില്‍ ഇനിയെങ്കിലും സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കുകയാണ് നല്ലതെന്ന് കെ മുരളീധരന്‍ പറഞ്ഞു. വിദഗ്ധരായ വിസിമാരെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച്‌ കമ്മിറ്റിക്ക് ഗവര്‍ണറുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കണമെന്നും നിലവില്‍ വിസിമാര്‍ രാജി വെക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തെറ്റായ പ്രവര്‍ത്തനമാണ് ഈ വിഷയത്തില്‍ നടന്നത്. ഇതിന് ഗവര്‍ണറും കൂട്ടുനില്‍ക്കുകയാണ് ഉണ്ടായത്. അതിന്റെ ഫലമാണ് ഇപ്പോള്‍ സംഭവിച്ചതെന്നും രണ്ട് പേര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും ആരും നല്ലവരല്ലെന്നും മുരളീധരന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കാലടി, മലയാളം, ഫിഷറീസ്, സാങ്കേതികം, കുസാറ്റ് വിസിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. ഇന്ന് 11.30നുള്ളില്‍ തന്നെ രാജിവെയ്ക്കണമെന്നാണ് ഗവര്‍ണര്‍ വിസിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ – ലോകമെങ്ങും കാണട്ടെ നിങ്ങളുടെ പരസ്യം മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞ് വീണ് മരിച്ചതിന് കാരണം അന്യായ സ്ഥലം...

0
കണ്ണൂർ: കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞ് വീണ് മരിച്ചതിന്...

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണ്ണമായും വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന്...

0
തിരുവനന്തപുരം: ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണ്ണമായും...

എറിയാട് പഞ്ചായത്തിൽ രാസമാലിന്യം ഉപയോഗിച്ച് ഭൂമി നികത്തിയ സംഭവത്തിൽ 19 പേർക്കെതിരെ പോലീസ് കേസ്

0
തൃശൂർ: എറിയാട് പഞ്ചായത്തിൽ രാസമാലിന്യം ഉപയോഗിച്ച് ഭൂമി നികത്തിയ സംഭവത്തിൽ 19...

കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്രം തള്ളിയതിന് കാരണം കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന്...

0
ഇടുക്കി: കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്രം തള്ളിയതിന്...